ലാബ് അസിസ്റ്റൻറ് നിയമനം

Share:

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ ലാബ് അസിസ്റ്റൻറ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച്ച ജൂലൈ 18 ന് രാവിലെ 11 മണിക്ക് നടക്കും.

സയന്‍സ് വിഷയത്തില്‍ പ്രീഡിഗ്രിയും, പ്ലസ്ടു, തത്തുല്ല്യവുമാണ് യോഗ്യത.

പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും സഹിതം പ്രിന്‍സിപ്പൽ മുമ്പാകെ ഹാജരാകണം.

ഫോണ്‍: 0495- 2350216, 2350200

Share: