കുടുംബശ്രീ- ആനിമേറ്റര്‍ : അപേക്ഷ ക്ഷണിച്ചു

Share:

മലപ്പുറം: കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന്‍ ജില്ലയിലെ ഗോത്രമേഖലയില്‍ നടപ്പിലാക്കി വരുന്ന നിലമ്പൂര്‍ ട്രൈബല്‍ സ്‌പെഷ്യല്‍ പ്രൊജക്ടിൻറെയും പട്ടികവര്‍ഗ്ഗ സുസ്ഥിര വികസന പരിപാടിയുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കുതിന് പത്താം ക്ലാസ് പാസ്സായ പട്ടികവര്‍ഗ്ഗ വിഭാഗക്കാരില്‍ നിന്ന് ആനിമേറ്റര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ പോത്തുകല്ല്, കരുളായി, ചുങ്കത്തറ, ഊര്‍ങ്ങാട്ടിരി പഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ 18നും 45നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.

വെള്ളക്കടലാസില്‍ എഴുതി തയ്യാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, പട്ടികവര്‍ഗ്ഗ വിഭാഗമാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ഡിസംബര്‍ ആറിന് വൈകീട്ട് അഞ്ചിന് മുന്‍പായി മലപ്പുറം കുടുംബശ്രീ ജില്ലാ ഓഫീസിലോ നിലമ്പൂര്‍ ട്രൈബല്‍ സ്‌പെഷ്യല്‍ പ്രോജക്ട് ഓഫീസിലോ നേരിട്ടോ തപാല്‍ മുഖേനയോ എത്തിക്കണമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 04832733470, 9747670052.

Share: