കുടുംബശ്രീ ബസാര്‍: വിവിധ തസ്തികകളിൽ ഒഴിവുകൾ

Share:

കോഴിക്കോട് : കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപണനത്തിനായി കുടുംബശ്രീ ജില്ലാമിഷൻ ആരംഭിക്കുന്ന കുടുംബശ്രീ ബസാറിലേക്ക് സ്റ്റോർ മാനേജർ കം അക്കൗണ്ടന്റ് (യോഗ്യത: ബികോം / തത്തുല്യം, അക്കൗണ്ടിംഗിൽ രണ്ട് വർഷം പ്രവൃത്തി പരിചയം, ടാലി ടാക്സ് ഫയലിംഗ്), സെല്ലിംഗ് സ്റ്റാഫ് (യോഗ്യത:പ്ലസ് ടു / തത്തുല്യം) തസ്തികകളിലേക്ക് ബാലുശ്ശേരി ബ്ലോക്കിലെ സ്ഥിര താമസക്കാരായ വനിതകളിൽനിന്നും അപേക്ഷ ക്ഷണിച്ചു.

വെള്ള കടലാസിൽ എഴുതിയ അപേക്ഷ വിശദമായ ബയോഡാറ്റയും, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ജില്ലാ മിഷൻ കോ-ഓഡിനേറ്റർക്ക് ഫെബ്രുവരി 20നകം സമർപ്പിക്കേണ്ടതാണ് . കുടുംബശ്രീ അംഗം, കുടുംബശ്രീ കുടുംബാംഗം എന്നിവർക്ക് മുൻഗണന.

വിവരങ്ങൾക്ക് ഫോൺ: 0495 2373678

Share: