കുടുംബശ്രീ അംഗങ്ങൾക്ക് തൊഴിൽ സേനയിൽ അവസരം

359
0
Share:

തൃശൂർ : യന്ത്രവൽകൃത കാർഷിക തൊഴിൽ സേനയിലേക്ക് കുടുംബശ്രീ അംഗങ്ങളായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് അതിർത്തിയിലെ കാറളം, കാട്ടൂർ, മുരിയാട്, പറപ്പൂക്കര ഗ്രാമപഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരായ വനിതകൾക്കാണ് അവസരം.
അപേക്ഷകർ 18നും 45നും ഇടയിൽ പ്രായമുള്ളവരും കഴിഞ്ഞ രണ്ട് വർഷങ്ങളിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 40 ദിവസമെങ്കിലും പണിയെടുത്തവരുമായിരിക്കണം.
സൗജന്യ പരിശീലനത്തിനുശേഷം ഇവർക്ക് തൊഴിൽ ലഭ്യമാക്കും. അപേക്ഷകൾ സെക്രട്ടറി, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്, മാപ്രാണം, മാടായിക്കോണം എന്ന വിലാസത്തിൽ സെപ്റ്റംബർ 22 നകം ഓഫീസിൽ നൽകേണ്ടതാണ്. ഫോൺ – 9656115352

Share: