കുടുംബശ്രീയിൽ ഡെപ്യൂട്ടേഷൻ നിയമനം

സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷനിലെ (കുടുംബശ്രീ) ഒഴിവ് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നികത്തുന്നതിനും പട്ടിക തയ്യാറാക്കുന്നതിനുമായി യോഗ്യരായ കേന്ദ്ര സംസ്ഥാന സർക്കാർ/ അർധസർക്കാർ ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
കുടുംബശ്രീ ജില്ലാ മിഷനുകളിലെ അസി. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ (ഏഴ് ഒഴിവ്) തസ്തികയിലേക്കാണ് നിയമനം. യോഗ്യതയുള്ള ജീവനക്കാർ ചട്ടപ്രകാരം മാതൃവകുപ്പിൽ നിന്നുള്ള എൻ.ഒ.സി സഹിതം അപേക്ഷിക്കണം. ശമ്പള സ്‌കെയിൽ: 26,500-56,700 (പുതുക്കിയത്). അംഗീകൃത യൂണിവേഴ്‌സിറ്റി ബിരുദമാണ് യോഗ്യത. സംഘടനാപാടവം ഉണ്ടായിരിക്കണം. ദാരിദ്ര്യ നിർമ്മാർജ്ജന – തൊഴിൽദാന പദ്ധതികൾ നടപ്പാക്കുന്ന പ്രവർത്തന മേഖലകളിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. കൃഷി, ഗ്രാമവികസന/ സാമൂഹികക്ഷേമ/ പട്ടികജാതി – പട്ടികവർഗ വികസന/ മത്സ്യബന്ധന വകുപ്പുകളിലെ ഓഫീസർമാർക്ക് മുൻഗണന. കംപ്യൂട്ടറിൽ പ്രായോഗിക പരിജ്ഞാനം ഉണ്ടായിരിക്കണം. സാമൂഹിക വിഷയങ്ങളിലെ ബിരുദാനന്തര ബിരുദം (എം.എസ്.ഡബ്ല്യൂ), എം.എ (സോഷ്യോളജി) അഭികാമ്യം. അപേക്ഷ 20നകം എക്‌സിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ, ട്രിഡ ബിൽഡിംഗ്, ചാലക്കുഴി ലെയിൻ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം 695011 എന്ന വിലാസത്തിൽ ലഭിക്കണം. എഴുത്തുപരീക്ഷയും അഭിമുഖവും 21ന് രാവിലെ പത്തിന് നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: www.kudumbashree.org