കെഎസ‌്ആർടിസി ഡ്രൈവർ : താൽക്കാലിക നിയമനം
കെഎസ‌്ആർടിസിയിൽ ഡ്രൈവർ തസ‌്തികയിലേക്ക‌് പിഎസ‌്സി തയ്യാറാക്കിയ റാങ്ക‌് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളെ താൽക്കാലികമായ ഒഴിവുകളിൽ നിയോഗിക്കാൻ തീരുമാനം.
അസാധുവാക്കപ്പെട്ട പിഎസ‌്സിയുടെ റാങ്ക‌് ലിസ്റ്റിൽ ഉൾപ്പെട്ടവരെ താൽക്കാലിക ഒഴിവുകളിലേക്ക‌് പരിഗണിക്കേണ്ടതാണെന്ന ഹൈക്കോടതി പരാമർശമുള്ളതിനാലാണ‌് കാലാവധി അവസാനിച്ച റാങ്ക‌് ലിസ്റ്റിൽനിന്ന‌് നിയമനത്തിന‌് നടപടി സ്വീകരിക്കുന്നത‌്. താൽക്കാലികാടിസ്ഥാനത്തിൽ ജോലിയിൽ പ്രവേശിക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ കെഎസ‌്ആർടിസിയുടെ യൂണിറ്റുകളിൽ ജൂലൈ അറിനുമുമ്പ‌് അപേക്ഷ സമർപ്പിക്കണം.
അപേക്ഷയോടൊപ്പം വയസ്സ‌്, യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ഡ്രൈവിങ‌് ലൈസൻസിന്റെ പകർപ്പ‌് എന്നിവ ഹാജരാക്കണം. കാലാവധി അവസാനിച്ച റാങ്ക‌് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ അപേക്ഷ മാത്രമേ സ്വീകരിക്കുകയുള്ളൂ. അപേക്ഷയിൽ റാങ്ക‌് നമ്പർ വ്യക്തമായി രേഖപ്പെടുത്തണം. നിയമനം തികച്ചും താൽക്കാലികമായിരിക്കും. സ്ഥിരം ജീവനക്കാർ ജോലിക്ക‌് വരാത്ത ദിവസങ്ങളിലായിരിക്കും ജോലിക്ക‌് വേണ്ടിവരിക.