കെ പിഎസ്സി വിജ്ഞാപനം: 43 തസ്തികകളിൽ ഒഴിവുകൾ
തിരുഃ കെ പിഎസ്സി 43 തസ്തികയിൽ നിയമനത്തിനു വിജ്ഞാപനം പ്രസിദ്ധീകരിച്ചു.. നേരിട്ടുള്ള നിയമനം 19 തസ്തികകളിൽ . തസ്തികമാറ്റം വഴി 3 തസ്തികയിൽ. 21 തസ്തികയിൽ എൻസിഎ നിയമനവുമാണ്.
നേരിട്ടുള്ള നിയമനം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ (വിവിധ വിഷയങ്ങൾ), എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ (നേരിട്ടും തസ്തികമാറ്റം വഴിയും), ഫയർ ആൻഡ് റെസ്ക്യു വകുപ്പിൽ വനിതാ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ (ട്രെയിനി), വനം-വന്യജീവി വകുപ്പിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ, കോളജ് വിദ്യാഭ്യാസ വകുപ്പിൽ (സംഗീത കോളജുകൾ) ജൂണിയർ ലക്ചറർ ഇൻ സ്കൾപ്ചർ,
ഇൻഷ്വറൻസ് മെഡിക്കൽ സർവീസിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ്-2, ഫാർമസിസ്റ്റ് ഗ്രേഡ്-2, ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ്-2, വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂണിയർ ലാംഗ്വേജ് ടീച്ചർ അറബിക്, പാർട് ടൈം ജൂണിയർ ലാംഗ്വേജ് ടീച്ചർ അറബിക്, യുപി സ്കൂൾ ടീച്ചർ (തമിഴ് മാധ്യമം),
മണ്ണു പര്യവേക്ഷണ മണ്ണു സംരക്ഷണ വകുപ്പിൽ വർക്ക് സൂപ്രണ്ട്, സാമൂഹികനീതി വകുപ്പിൽ നഴ്സറി ടീച്ചർ, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ പാംഗർ ഇൻസ്ട്രക്ടർ, കേരഫെഡിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്, എൻസിസി വകുപ്പിൽ ബോട്ട് കീപ്പർ.
തസ്തികമാറ്റം വഴി: ഹോമിയോ മെഡിക്കൽ ഓഫീസർ, സിവിൽ എക്സൈസ് ഓഫീസർ, കേരഫെഡിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്.
എൻസിഎ നിയമനം: മൃഗസംരക്ഷണ വകുപ്പിൽ വെറ്ററിനറി സർജൻ, ആരോഗ്യ വകുപ്പിൽ ഫീൽഡ് വർക്കർ, വിദ്യാഭ്യാസ വകുപ്പിൽ പാർട് ടൈം ജൂണിയർ ലാംഗ്വേജ് ടീച്ചർ അറബിക്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 1.