കേരള നോളജ് ഇക്കോണമി മിഷനിൽ അവസരം

തിരുഃ കേരള നോളജ് ഇക്കോണമി മിഷൻ പദ്ധതികൾ ജനകീയമാക്കുന്നതിൻ്റെ ഭാഗമായി ജോബ് സ്റ്റേഷൻ സ്ഥാപിക്കുന്നതിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു.
കോൺസ്റ്റിറ്റ്യുൻസി കോ ഓർഡിനേറ്റർ, പ്രോഗ്രാം സപ്പോർട്ട് അസിസ്റ്റൻ്റ് തസ്തികകളിലാണ് നിയമനം.
കൂടുതൽ വിവരങ്ങൾ www.cmd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
നവംബർ 30 വരെ അപേക്ഷിക്കാം.