കെ-മാറ്റ് കേരള: അപേക്ഷ നൽകാം

Share:

കേരളത്തിലെ കോളേജുകളിലേക്ക് എം.ബി.എ പ്രവേശനത്തിന് അർഹത നേടുന്നതിനുള്ള പ്രവേശനപരീക്ഷയായ കെ-മാറ്റ് കേരള 2019 ജൂൺ 16ന് നടത്തും.

കുസാറ്റിന്റെ ആഭിമുഖ്യത്തിലും പ്രവേശന മേൽനോട്ട സമിതിയുടെ നിയന്ത്രണത്തിലുമാണ് പരീക്ഷ.

ഓൺലൈൻ അപേക്ഷ മാർച്ച് 31 വൈകുന്നേരം 4 വരെ സ്വീകരിക്കും.

അപേക്ഷ സമർപ്പിക്കുന്നതിനും വിശദ വിവരങ്ങൾക്കും kmatkerala.in സന്ദർശിക്കുക. അവസാനവർഷ ബിരുദ വിദ്യാർത്ഥികൾക്കും പരീക്ഷാഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം.

ഫോൺ: 0471-2335133, 8547255133.

Tagsmba
Share: