കിര്‍ടാഡ്സില്‍ വിവിധ തസ്തികകളില്‍ നിയമനം

കോഴിക്കോട്: കിര്‍ടാഡ്സില്‍ വിവിധ പദ്ധതികളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും.
റിസര്‍ച്ച് അസോസിയേറ്റ്, ഫീല്‍ഡ് ഇന്‍വെസ്റ്റിഗേറ്റര്‍, പ്രോജക്ട് ഫെലോ, മ്യൂസിയം അസോസിയേറ്റ്, മ്യൂസിയം റിസര്‍ച്ച് അസോസിയേറ്റ്, റിസര്‍ച്ച് ഫെലോ, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, റിസര്‍ച്ച് അസിസ്റ്റന്റ്, പ്രോജക്ട് അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് നിയമനം.
അപേക്ഷ സെപ്റ്റംബര്‍ 20ന് വൈകിട്ട് അഞ്ചിനകം ഡയറക്ടര്‍, ഡയറക്ട്രേറ്റ് ഓഫ് കിര്‍ടാഡ്സ്, ചെവായൂര്‍ പി.ഒ, കോഴിക്കോട് 673017 എന്ന വിലാസത്തില്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ലഭിക്കണം.
അപേക്ഷാ കവറിന് പുറത്ത് തസ്തിക രേഖപ്പെടുത്തണം. ഓരോ തസ്തികയ്ക്കും പ്രത്യേകം അപേക്ഷകള്‍ അയയ്ക്കണം.
വിശദവിവരങ്ങള്‍ക്ക്: 0495-2356805.