കിറ്റ്‌സിൽ ഗസ്റ്റ് ഫാക്കൽറ്റി

Share:

തിരുവനന്തപുരം : കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൻറെ (കിറ്റ്‌സ്) ഹെഡ് ഓഫിസിൽ അക്കാഡമിക് അസിസ്റ്റൻറ് ഒഴിവിലേക്ക് താത്കാലിക നിയമനത്തിന് (കരാർ – 6 മാസം) അപേക്ഷ ക്ഷണിച്ചു.
യോഗ്യത : 55 ശതമാനം മാർക്കോടെ എം.കോം (റഗുലർ)/എം.ബി.എ റഗുലർ കോഴ്സ് (ഫുൾ ടൈം) പാസായിരിക്കണം.
പ്രായം : 01.01.2022-ന് 40 വയസ് കവിയരുത്.
(നെറ്റ് യോഗ്യതയുള്ളവർക്കും, യു.ജി./പി.ജി. ക്ലാസ്സുകളിൽ മിനിമം ഒരു വർഷത്തെ അധ്യാപന പരിചയമുള്ളവർക്കും മുൻഗണന).
പ്രതിമാസ വേതനം: 24,000 രൂപ, (പി.എച്ച്.ഡി യോഗ്യതയുള്ളവർക്ക്: 30,000 രൂപ ).
അപേക്ഷ, ഡയറക്ടർ, കിറ്റ്‌സ്, തൈക്കാട്, തിരുവനന്തപുരം – 14 എന്ന വിലാസത്തിൽ ഒക്ടോബർ 31ന് മുമ്പ് ലഭിക്കണം.
വിവരങ്ങൾക്ക്: www.kittsedu.org

Share: