കെക്സ്കോണിൽ അക്കൗണ്ടൻറ്

കെക്സ്കോണിൻറെ കേന്ദ്ര കാര്യാലയത്തിൽ അക്കൗണ്ടൻറ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എംകോമും അഞ്ചു വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. ടാലി അക്കൗണ്ടിംഗ് സോഫ്റ്റ്വെയറിൽ പ്രാവീണ്യം അഭിലഷണീയം.
കെക്സ്കോണിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള 50 വയസ് കഴിയാത്ത വിമുക്തഭടന്മാർക്കും അവരുടെ ആശ്രിതർക്കും അപേക്ഷിക്കാം.
വെള്ള പേപ്പറിൽ എഴുതി തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ സഹിതം kexconkerala2022@gmail.com ഇമെയിലിൽ നവംബർ 27 വൈകുന്നേരം 4 മണിക്കു മുൻപായി സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക്: 0471 – 2320771.