കേരള നവോത്ഥാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ
കേരള നവോത്ഥാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ എല്ലാ പി എസ് സി പരീക്ഷകളിലും ചോദിക്കാറുണ്ട്. മുൻപ് നടന്ന പരീക്ഷകളിൽ വന്നിട്ടുള്ള ചോദ്യങ്ങളും അവയുടെ ഉത്തരവും ചുവടെ ചേർക്കുന്നു. ഇത് ശ്രദ്ധിച്ചു പഠിക്കുന്നത് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടാൻ സഹായിക്കും. പരീക്ഷാ പരിശീലനത്തിനും ( Mock Exam – https://careermagazine.in/category/mock-exam/psc-mock-exam/ ) ഇതേ ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
1. മലബാര്‍ കലാപങ്ങലെക്കുറിച്ച് അന്വേഷണം നടത്തിയത്:
a) ടി എല്‍ സ്ട്രോഞ്ച്
b) ലോഗന്‍
c) ടി എച്ച് ബാബര്‍
d) തോമസ് ഹാര്‍വി
Ans : a
2. ആഗമാനന്ദ സ്വാമികളുടെ യഥാര്‍ത്ഥ പേര്:
a) കൃഷ്ണന്‍ നമ്പ്യാതിരി
b) രാമന്‍ പിള്ള
c) കുഞ്ഞികൃഷ്ണന്‍
d) പ്രഭാകരന്‍ പിള്ള
Ans : a
3. ഇന്ത്യ റിപ്പബ്ലിക് ആകുന്നതിനു ഒരു ദിവസം മുന്പ് 1950 ജനുവരി 25നു അന്തരിച്ച കേരളത്തിലെ സാമൂഹിക പരിഷ്കര്‍ത്താവ്:
a) പണ്ഡിറ്റ് കറുപ്പന്‍
b) ഡോ പല്‍പ്പു
c) അയ്യങ്കാളി
d) വക്കം മൌലവി
Ans : b
4. ആരുടെ ആത്മകഥ ആണ് അത്മാനുതാപം:
a) പൊയ്കയില്‍ യോഹന്നാന്‍
b) ബ്രഹ്മാനന്ദ ശിവയോഗി
c) വക്കം മൌലവി
d) കുര്യാക്കോസ് ഏലിയാസ് ചാവറ
Ans : d
5. മുസ്ലീം എഡ്യുക്കേഷന്‍ സൊസൈറ്റി സ്ഥാപിതമായ വര്‍ഷം:
a) 1960
b) 1962
c) 1964
d) 1966
Ans : c
6. കുണ്ഡലിനിപ്പാട്ട് രചിച്ചത്:
a) ഉണ്ണായി വാര്യര്‍
b) പത്മനാഭ കുറുപ്പ്
c) ശ്രീ നാരായണ ഗുരു
d) എ ആര്‍ രാജരാജ വര്‍മ്മ
Ans : c
7. സഹോദരന്‍ അയ്യപ്പന്‍ ജനിച്ച സ്ഥലം:
a) ഇരവി പേരൂര്‍
b) വര്‍ക്കല
c) കണ്ണമ്മൂല
d) ചെറായി
Ans : d
8. തെറ്റായ ജോഡി ഏത്:
a) യോഗക്ഷേമ സഭ – 1908
b) നായര്‍ സര്‍വ്വീസ് സൊസൈറ്റി – 1914
c) സാധുജന പരിപാലന സംഘം – 1903
d) വാല സമുദായ പരിഷ്കാരിണി സഭ – 1910
Ans : c
9.സത്യം, കര്‍ത്തവ്യം, ദയ , സമാധാനം എന്നെഴുതിയ ശില സ്ഥാപിച്ച് ശ്രീനാരായണ ഗുരു പ്രതിഷ്ടാ കര്‍മ്മം നിര്‍വഹിച്ചത് എവിടെയാണ് ?
a) കളവങ്കോട്
b) അരുവിപ്പുറം
c) കാരമുക്ക്
d) മുരുക്കും പുഴ
Ans : d
10. ‘നിഴല്‍ താങ്ങല്‍’ എന്ന് പേരുള്ള ആരാധനാലയം സ്ഥാപിച്ചത്:
a) ചട്ടമ്പി സ്വാമികള്‍
b) കുമാരനാശാന്‍
c) അയ്യങ്കാളി
d) അയ്യാ വൈകുണ്ടര്‍
Ans : d
11. മദ്രാസ് സര്വ്വകലാശാല കുമാരനാശാനു മഹാകവി പട്ടം നല്‍കിയ വര്‍ഷം:
a) 1902
b) 1912
c) 1924
d) 1922
Ans : d
12. സ്വതന്ത്ര സമുദായം എന്ന പുസ്തകം രചിച്ചത്:
a) ഇ എം എസ് നമ്പൂതിരിപ്പാട്
b) ഇ മാധവന്‍
c) അയ്യങ്കാളി
d) ശ്രീ നാരായണ ഗുരു
Ans : b
13. കേരളത്തിന്‍റെ മദന്‍മോഹന്‍ മാളവ്യ എന്നറിയപ്പെട്ടത്:
a) ഡോ. പല്‍പ്പു
b) ശ്രീ നാരായണ ഗുരു
c) വക്കം മൌലവി
d) മന്നത് പത്മനാഭന്‍
Ans : d
14. ശൂരനാട് കലാപം നടന്ന വര്‍ഷം:
a) 1946
b) 1947
c) 1948
d) 1949
Ans : d
15. കേരളത്തില്‍ സ്ത്രീ ശാക്തീകരണത്തിനു വളരെയേറെ സംഭാവനകളര്‍പ്പിച്ച ഒരു കുടുംബമാണ് തെക്കേ മലബാറിലെ ആനക്കര വടക്കത്ത്. താഴെപ്പറയുന്നവരില്‍ ആനക്കര വടക്കത്ത് കുടുംബത്തിലെ അംഗമല്ലാത്തത് ആര്:
a) എ. വി കുട്ടിമാളു
b) ലളിത പ്രഭു
c) അമ്മു സ്വാമിനാഥന്‍
d) ക്യാപ്റ്റന്‍ ലക്ഷ്മി
Ans : b
16. കൊച്ചി രാജ്യ പ്രജാമണ്ഡലം സ്ഥാപിക്കപ്പെട്ടത്:
a) 1936 ജനുവരി 6
b) 1945 അഗസ്റ്റ് 12
c) 1946 ജൂലൈ 8
d) 1941 ജനുവരി 16
Ans : d
17. നിവര്‍ത്തന പ്രക്ഷോഭത്തിന് പേര് നിര്‍ദ്ദേശിച്ചത്:
a) ഐ സി ചാക്കോ
b) ടി എം വര്‍ഗ്ഗീസ്
c) സി കേശവന്‍
d) എന്‍ വി ജോസഫ്
Ans : a
18. സ്വാതന്ത്ര്യ സമരത്തില്‍ മലബാറില്‍ നിന്നു പങ്കെടുത്ത വനിതയുടെ പേര് തിരഞ്ഞെടുക്കുക:
a) അക്കാമ്മ ചെറിയാന്‍
b) അന്ന ചാണ്ടി
c) ഏ വി കുട്ടിമാളു
d) തോട്ടക്കാട്ട് മാധവി അമ്മ
Ans : c
19. മദ്രാസ് സ്റ്റാന്‍ഡേര്‍ഡിന്‍റെ പത്രാധിപരായിരുന്ന കേരളീയന്‍:
a) ജി പി പിള്ള
b) കുമാരനാശാന്‍
c) കെ പി കേശവ മേനോന്‍
d) സി വി കുഞ്ഞു രാമന്‍
Ans : a
20. കാലടിയില്‍ രാമകൃഷ്ണ അദ്വൈതാശ്രമം സ്ഥാപിച്ചത്:
a) അഗമാനന്ദ സ്വാമി
b) ബ്രഹ്മാനന്ദ ശിവയോഗി
c) വൈകുണ്ട സ്വാമികള്‍
d) വാഗ്ഭടാനന്ദന്‍
Ans : a
21. താഴെപ്പറയുന്നവരില്‍ ആരെയാണ് കൊച്ചി നിയമ നിര്‍മ്മാണ സഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്:
a) പാര്‍വ്വതി നെന്മേനിമംഗലം
b) ആര്യ പള്ളം
c) ഈശ്വരി അമ്മാള്‍
d) കൗമുദി ടീച്ചര്‍
Ans : a
22. ശുചീന്ദ്രം സത്യാഗ്രഹത്തിന്‍റെ പ്രധാന നേതാവ് ആരായിരുന്നു:
a) എ കെ ഗോപാലന്‍
b) കെ കേളപ്പന്‍
c) ഡോ എം ഇ നായിഡു
d ) സി രാജഗോപാലാചാരി
Ans : c
23. നിവര്‍ത്തന പ്രക്ഷോഭത്തിന്‍റെ ജിഹ്വ എന്നറിയപ്പെട്ടത്:
a) അല ആമേന്‍
b) കേരള കേസരി
c) സ്വാദേശാഭിമാനി
d) മലയാള മനോരമ
Ans : b
24. ശ്രീ നാരയണ ഗുരുവിന്‍റെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്യ കൃതി:
a) പ്രബുദ്ധ ഭാരതം
b) പഞ്ച മന്ത്രം
c) അര്‍ത്ഥ ശാസത്രം
d) ദര്‍ശന മാല
Ans : d