കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ സയന്റിസ്റ്റ്
കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ സയന്റിസ്റ്റ് , ജൂണിയർ സയന്റിസ്റ്റ്ത സ്തികകളിലെ 21 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഫോറസ്റ്റ് പാത്തോളജി, ഫോറസ്റ്റ് എന്റമോളജി, ഫോറസ്റ്റ് ബയോടെക്നോളജി, വുഡ് സയൻസ് ആൻഡ് ടെക്നോളജി, ഫോറസ്റ്റ് ജനിറ്റിക്സ് ആൻഡ് ട്രീ ബ്രീഡിംഗ്, ഫോറസ്റ്റ് ഇക്കോളജി, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ, ഫോറസ്റ്റ് ബോട്ടണി, ഫോറസ്റ്റ് സ്റ്റാറ്റിസ്റ്റിക്സ്, ഫോറസ്റ്റ് സോയിൽ സയൻസ്, എക്സ്റ്റൻഷൻ ആൻഡ് ട്രെയിനിംഗ്, ഫോറസ്റ്റ് ഹൈഡ്രോളജി, ഇൻസ്ട്രുമെന്റേഷൻ തുടങ്ങിയ വിഭാഗത്തിലാണ് ജൂണിയർ സയന്റിസ്റ്റ്, സയന്റിസ്റ്റ് ബി തസ്തികകളിൽ ഒഴിവുള്ളത്. വുഡ് സയൻസ് ആൻഡ് ടെക്നോളജി, ഫോറസ്റ്റ് സ്റ്റാറ്റിസ്റ്റിക്സ്, ഫോറസ്റ്റ് ഹൈഡ്രോളജി എന്നീ വിഭാഗത്തിലാണ് സയന്റിസ്റ്റിന്റെ ഒഴിവ്.
സയന്റിസ്റ്റ്: 03 ഒഴിവുകൾ
യോഗ്യത: വുഡ് സയൻസ് ആൻഡ് ടെക്നോളജി/ സ്റ്റാറ്റിസ്റ്റിക്സ്/ബയോസ്റ്റാറ്റിസ്റ്റിക്സ്/ ഇൻസ്ട്രുമെന്റേഷൻ സ്പെഷ്യലൈസേഷനോടെ ഏതെങ്കിലും സയൻസ് വിഷയത്തിൽ പിഎച്ച്ഡി, ഗവേഷണ പരിചയം.
ഫോറസ്റ്റ് ഹൈഡ്രോളജിയിലെ സയന്റിസ്റ്റ് തസ്തികയിലേക്കുള്ള യോഗ്യത: ഹൈഡ്രോളജി ആൻഡ് വാട്ടർ റിസോഴ്സിൽ ഫസ്റ്റ് ക്ലാസ് എംടെക്. അല്ലെങ്കിൽ ഹൈഡ്രോളജി സ്പെഷ്യലൈസേഷനോടെ അഗ്രിക്കൾച്ചറിൽ നേടിയ ഫസ്റ്റ്ക്ലാസ് എംഎസ്സി, പിഎച്ച്ഡി.
ജൂണിയർ സയന്റിസ്റ്റ്/സയന്റിസ്റ്റ് ബി: 18 ഒഴിവുകൾ
യോഗ്യത: ബയോടെക്നോളജി/ബയോളജിക്കൽ സയൻസ്/ ഇക്കോളജി/ ബോട്ടണി/ പ്ലാന്റ് സയൻസ്/ ഫോറസ്ട്രി/ എൻവയോൺമെന്റൽ സയൻസ്/ മൈക്രോബയോളജി/ പ്ലാന്റ് പാത്തോളജി/ സുവോളജി/ വുഡ് സയൻസ് ആൻഡ് ടെക്നോളജി/ വൈൽഡ്ലൈഫ്/സ്റ്റാറ്റിസ്റ്റിക്സ്/ ബയോസ്റ്റാറ്റിസ്റ്റിക്സ്/അഗ്രിക്കൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സ്/ അഗ്രിക്കൾച്ചർ/ലൈഫ്സയൻസ്/ അഗ്രിക്കൾച്ചറൽ എക്സ്റ്റൻഷൻ ആൻഡ് ട്രെയിനിംഗ്, ഹൈഡ്രോളജി വാട്ടർ റിസോഴ്സസ് വിഷയത്തിൽ ഫസ്റ്റ്ക്ലാസ് പിജി, ബന്ധപ്പെട്ട വിഷയത്തിൽ പിച്ച്ഡിയും ഗവേഷണ പരിചയവും.
ജൂണിയർ സന്റിസ്റ്റ്/സയന്റിസ്റ്റ് ബി (ലൈബ്രറി ആൻഡ് ഇൻഫർമേഷൻ)
യോഗ്യത : ഫസ്റ്റ് ക്ലാസോടെ മാസ്റ്റർ ഓഫ് ലൈബ്രറി സയൻസ്: ഒരു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 2018 സെപ്റ്റംബർ 14 ന് 35 വയസ്.
എസ്സി, എസ്ടി, ഒബിസി വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 14.
കൂടുതൽ വിവരങ്ങൾ www.kfri.res.in എന്ന വെബ്സൈറ്റിൽ ലഭിക്കും