കേരള പോലീസില്‍ അവസരം.
കേരള പോലീസില്‍ വനിതാ വോളിബോള്‍ താരങ്ങള്‍ക്ക് അവസരം.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സായുധ ബറ്റാലിയനുകളില്‍ ഹവില്‍ദാര്‍
തസ്തികയില്‍ നിയമനം ലഭിക്കും.
യോഗ്യതകള്‍: (1.1.18ന്)
യൂണിവേഴ്സിറ്റി/ജൂനിയര്‍/യൂത്ത്/സീനിയര്‍/സ്കൂള്‍ തലത്തില്‍ സംസ്ഥാനത്തെ
പ്രതിനിധാനം ചെയ്ത് അന്തസംസ്ഥാന, ദേശീയ തലത്തിലുള്ള മത്സരങ്ങളില്‍
പങ്കെടുക്കുന്നതിനുള്ള യോഗ്യത നേടിയിരിക്കണം.
(ബന്ധപ്പെട്ട അധികാരികളില്‍ നിന്നുള്ള നിര്‍ദ്ദിഷ്ട യോഗ്യതാ സാക്ഷ്യ
പത്രം ഹാജരാക്കേണ്ടതാണ്.)
വിദ്യാഭ്യാസ യോഗ്യത: ഹയര്‍ സെക്കണ്ടറിയോ തത്തുല്യ പരീക്ഷയോ പാസായിരിക്കണം.
പ്രായം: 2018 ജനുവരി ഒന്നാം തീയതി 18 വയസിനും 26 വയസിനും മദ്ധ്യേ.
ശാരീരിക യോഗ്യതകള്‍: കുറഞ്ഞത് 152 സെ. മീ, പട്ടിക ജാതി, പട്ടിക
വര്‍ഗ്ഗത്തില്‍പ്പെ ട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് കുറഞ്ഞത് 150 സെ. മീ.
താഴെപ്പറയുന്ന തരത്തില്‍ കണ്ണട വക്കാതെയുള്ള കാഴ്ച്ചശക്തി ഉള്ളതായി
സാക്ഷ്യപ്പെടുത്തിയിരിക്കണം.
വലത് കണ്ണിന് ഇടത് കണ്ണിന്
ദൂരക്കാഴ്ച്ച 6/6 സ്നെല്ലന്‍ 6/6 സ്നെല്ലന്‍
സമീപ ക്കാഴ്ച്ച 0.5 സ്നെല്ലന്‍ 0.5 സ്നെല്ലന്‍
1. ഓരോ കണ്ണിനും പൂര്‍ണ്ണമായ കാഴ്ച ശക്തി ഉണ്ടായിരിക്കണം.
2. കളര്‍ ബ്ലൈന്‍ഡ്നസ്, സ്ക്വിന്‍റ് അല്ലെങ്കില്‍ കണ്ണിന്‍റെയോ
കണ്‍പോളകളുടെയോ മോര്‍ബിഡ് ആയിട്ടുള്ള അവസ്ഥ എന്നിവ അയോഗ്യതയായി
കണക്കാക്കും.
3. മുട്ടുതട്ട്, പരന്ന പാദം, ഞരമ്പ് വീക്കം, വൈകല്യമുള്ള കാലുകള്‍,
കൊമ്പല്ല്(മുന്‍ പല്ല്), ഉന്തിയ പല്ലുകള്‍, കേള്‍വിയിലും സംസാരത്തിലും
ഉള്ള കുറവുകള്‍ തുടങ്ങിയ ശാരീരിക ന്യൂനതകള്‍ അയോഗ്യത ആയി കണക്കാക്കും.
4. താഴെ പറയുന്ന നാഷണല്‍ ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റിലെ
വണ്‍സ്റ്റാര്‍ നിലവാരത്തിലുള്ള എട്ട് ഇനങ്ങളില്‍ ഏതെങ്കിലും 5
എണ്ണത്തില്‍ യോഗ്യത നേടിയിരിക്കണം.
100 മീറ്റര്‍ ഓട്ടം 17 സെക്കണ്ട്
ഹൈ ജംപ് 106 സെ. മീ
ലോങ്ങ് ജമ്പ് 305 സെ. മീ
പുട്ടിംഗ് ദ ഷോട്ട് (4 കി ഗ്രാം) 609. 60 സെ. മീ
200 മീ ഓട്ടം 36 സെക്കണ്ട്
ക്രിക്കറ്റ് ബോല്‍ ത്രോ 1400 സെ. മീ
ഷട്ടില്‍ റേസ് (25×4 മീ) 26 സെക്കണ്ട്
സ്കിപ്പിംഗ് (1 മിനിറ്റ്) 80 തവണ
അപേക്ഷിക്കേണ്ട വിധം: അപേക്ഷാ ഫോറം കേരളാ പോലീസിന്‍റെ ഔദ്യോഗിക
വെബ്‌സൈറ്റ് ആയ www.keralapolice.gov.in ല്‍ ലഭ്യമാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 25