കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ : ഇപ്പോൾ അപേക്ഷിക്കാം

Share:

കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡിൽ താഴെ പറയുന്ന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഡെപ്യൂട്ടി മാനേജർ (കാരുണ്യ സെയിൽസ് ഡിവിഷൻ) ‐ (01)

യോഗ്യത: എംഫാം, എംബിഎ (മാർക്കറ്റിങ്/ ഫിനാൻസ്), ഏഴ് വർഷ പരിചയം,
ഉയർന്ന പ്രായം 40.

ഡിപോ‐ ഇൻ‐ ചാർജ് (കാരുണ്യ മെഡിസിൻ ഡിപ്പോ)‐ (04 )

യോഗ്യത ബിഫാം, എംബിഎ (മാർക്കറ്റിങ്/ ഫിനാൻസ്).
ഉയർന്ന പ്രായം 35.
അഞ്ച് വർഷം ഫാർമസിയിലും എംബിഎക്ക് ശേഷം ഒരു വർഷവും പരിചയം വേണം. രണ്ട് തസ്തികകളിലും കംപ്യൂട്ടർ പരിചയം വേണം.

എഴുത്ത് പരീക്ഷയുടെയും ഇന്റർവ്യുവിന്റെയും അടിസ്ഥാനത്തിലാണ് ഡിപ്പോ ഇൻ ചാർജിന്റെ നിയമനം. ഡെപ്യൂട്ടി മാനേജർ തസ്തികയിൽ ഇന്റർവ്യൂവിലൂടെയാണ് തെരഞ്ഞെടുപ്പ്. കരാർ അടിസ്ഥാനത്തിൽ ഒരുവർഷത്തേക്കാണ് നിയമനം. കഴിവിനനുസരിച്ച് കരാർ നീട്ടി നൽകും.
അപേക്ഷാഫോറം: www.kmscl.kerala.gov.in, www.kmscl.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ ലഭിക്കും.
അപേക്ഷ അനുബന്ധരേഖകളുടെ പകർപ്പ് സഹിതം careers@kmscl.kerala.gov.in എന്ന വിലാസത്തിലൊ സ്പീഡ് പോസ്റ്റ്/ കൊറിയർ ആയോ ഏപ്രിൽ അഞ്ചിനകം ലഭിക്കണം.

Share: