സെക്രട്ടേറിയറ്റ് അസിസ്റ്റൻറ് പരീക്ഷ : ഇപ്പോൾത്തന്നെ പഠിച്ചു തുടങ്ങുക

Share:

സെക്രട്ടേറിയറ്റ്/പി.എസ്.സി./ലോക്കല്‍ ഫണ്ട് ഓഡിറ്റ് എന്നിവിടങ്ങളിലെ അസിസ്റ്റന്റ്/ഓഡിറ്റര്‍ ഉള്‍പ്പെടെ 19 തസ്തികയിലേക്ക് പി.എസ്.സി. വിജ്ഞാപനം ഡിസംബർ 14 ൻറെ ഗസറ്റിൽ പ്രസിദ്ധീകരിക്കും. സെക്രട്ടേറിയറ്റ് അ സിസ്റ്റന്റ്/ഓഡിറ്റര്‍ തസ്തികയില്‍ റാങ്ക്പട്ടിക നിലവിലുണ്ട്. അതിന്റെ കാലാവധി പൂര്‍ത്തിയാകുന്ന 2019 ഏപ്രില്‍ ഏഴിനുശേഷം പുതിയ റാങ്ക്പട്ടിക പ്രസിദ്ധീകരിക്കും.
ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്ന , ഏറ്റവും മികച്ച ജോലി സാദ്ധ്യത ഉറപ്പുനൽകുന്ന , പരീക്ഷയാണിത്. പരിഷ്‌ക്കരിക്കുന്ന പരീക്ഷാരീതിയനുസരിച്ചായിരിക്കും തിരഞ്ഞെടുപ്പ് നടപടികൾ. രണ്ടുഘട്ട പരീക്ഷയായിരിക്കും ഇത്തവണ നടത്തുക. അതിൽ വിവരണാത്മക പരീക്ഷയും ഉണ്ടാകാനാണ് സാദ്ധ്യത .
സെക്രട്ടേറിയറ്റ്/പി.എസ്.സി./ ലോക്കല്‍ ഫണ്ട് ഓഡിറ്റ് എന്നിവിടങ്ങളിലെ നിയമനത്തിന് പുറമെ വിജിലസ് ട്രിബ്യുണൽ , സ്പെഷ്യൽ ജഡ്ജ് & എൻക്വിയറി കമ്മീഷൻ എന്നിവിടങ്ങളിലെ ഒഴിവുകളിലും ഇതിൽ നിന്നായിരിക്കും നിയമിക്കുക.
കഴിഞ്ഞ തവണ 5,17,360 പേരാണ് നേരിട്ടുള്ള നിയമനത്തിന് അപേക്ഷിച്ചത്. ഇത്തവണ ആറുലക്ഷത്തിലധികം പേർ അപേക്ഷിക്കാനാണ് സാദ്ധ്യത.
അപേക്ഷ അയക്കേണ്ട അവസാന തിയതി : 2018 ജനുവരി 17
പരീക്ഷക്ക് മുൻകാലങ്ങളിൽ ചോദിച്ച ചോദ്യങ്ങളും ഉത്തരങ്ങളും www.careermagazine.in ൽ തുടർച്ചയായി പ്രസിദ്ധീകരിക്കും.
‘മോക്ക് എക്സാം ‘ നടത്തി കഴിവ് മനസ്സിലാക്കാനും ഇതിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.

Share: