കെല്‍ട്രോണില്‍ തൊഴില്‍ പരിചയ കോഴ്സുകള്‍

173
0
Share:

തിരുഃ ബി.ടെക്, എം.ടെക് ബിരുദധാരികളെ ഐ.ടി മേഖലകളില്‍ തൊഴില്‍ സജ്ജരാക്കുന്നതിന് കെല്‍ട്രോണ്‍ ആരംഭിക്കുന്ന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2019, 2020, 2021 വര്‍ഷത്തില്‍ എം.സി.എ, ബി.ടെക്, എം.ടെക് പാസായ ഇലക്ട്രോണിക്സ്, കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി, ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ് ഐച്ഛിക വിഷയമായി പഠിച്ചവര്‍ക്ക് അപേക്ഷിക്കാം.

തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ വിവിധ കമ്പനികള്‍ക്ക് ആവശ്യമായ സാങ്കേതിക വിദ്യകളിലാണ് ട്രെയ്നിംഗ് എന്ന് സ്ഥാപന മേധാവി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് കെല്‍ട്രോണ്‍ സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍- 7356789991, 9895185851.

Share: