തൊഴിലധിഷ്ഠിത ആനിമേഷൻ, മൾട്ടീമീഡിയ കോഴ്‌സുകൾ

226
0
Share:

തിരു : പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ തിരുവനന്തപുരത്തുള്ള വഴുതക്കാട് നോളജ് സെന്ററിലേക്ക് എസ്.എസ്.എൽ.സി/ പ്ലസ്ടു/ ഐ.ടി.ഐ/ വി.എച്ച്.എസ്.ഇ/ ഡിഗ്രി/ ഡിപ്ലോമ പാസായവരിൽ നിന്നും തൊഴിൽ സാധ്യതകളുള്ള വിവിധ ആനിമേഷൻ, മൾട്ടീമീഡിയ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
ആനിമേഷൻ, മൾട്ടീമീഡിയ കോഴ്‌സുകളായ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ മീഡിയ ഡിസൈനിങ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിങ്, ഡിപ്ലോമ ഇൻ ഡിജിറ്റൽ ഫിലിം മേക്കിങ്, ഡിപ്ലോമ ഇൻ 3ഡി ആനിമേഷൻ വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ ഡൈനാമിക്‌സ് ആൻഡ് വിഎഫ്എക്‌സ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ അഡ്വാൻസ്ഡ് വെബ് ഡിസൈൻ, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ അഡ്വാൻസ്ഡ് ഗ്രാഫിക് ഡിസൈൻ മുതലായവയിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്.

വിശദവിവരങ്ങൾക്ക്: 0471-2325154/ 4016555.

Share: