കെല്‍ട്രോണിൽ ജേണലിസം പഠനം

Share:

കോഴിക്കോട്: കെല്‍ട്രോണ്‍ നടത്തുന്ന ഒരു വര്‍ഷത്തെ മാദ്ധ്യമ പഠന ബിരുദാനന്തര ബിരുദ ഡിപ്ലോമയുടെ 2024-2025 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രിൻറ്മീഡിയ ജേണലിസം, ടെലിവിഷന്‍ ജേണലിസം, സോഷ്യല്‍ മീഡിയ ജേണലിസം, ഡാറ്റ ജേണലിസം, ആങ്കറിങ്, ന്യൂസ് ക്യാമറ, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയിലാണ് പരിശീലനം.

മാധ്യമ സ്ഥാപനങ്ങളില്‍ ഇൻറ്ണ്‍ഷിപ്പ്, പ്ലേസ്‌മെൻറ് സഹായം എന്നിവയും നിബന്ധനകൾക്ക് വിധേയമായി ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 30. അപേക്ഷകള്‍ ജൂണ്‍ 10- നകം കോഴിക്കോട് നോളജ് കേന്ദ്രത്തില്‍ ലഭിക്കണം. അപേക്ഷാ ഫോമിനും വിശദവിവരങ്ങള്‍ക്കും : 0495-2301772, 9544958182.

വിലാസം: കെല്‍ട്രോണ്‍ നോളജ് സെൻറ്ര്‍, മൂന്നാം നില, അംബേദ്കര്‍ ബില്‍ഡിങ്ങ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്-673002.

Share: