കീം (KEAM) 2024 അപേക്ഷ തീയതി നീട്ടി

Share:

തിരുഃ 2024-25 അധ്യയന വർഷത്തേക്കുള്ള കേരള എഞ്ചിനീയറിംഗ്/ ആർക്കിടെക്ചർ/ ഫാർമസി/ മെഡിക്കൽ ആൻഡ് മെഡിക്കൽ അലൈഡ് കോഴ്സുകളിലേക്കുള്ള (KEAM 2024) പ്രവേശനത്തിനുള്ള അപേക്ഷ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 19നു വൈകിട്ട് അഞ്ചുവരെ നീട്ടി.

ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ച മാർച്ച് 27 ലെ വിജ്ഞാപനത്തിൽ ലഭിക്കും.

TagsKEAM
Share: