കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് : ഇപ്പോൾ അപേക്ഷിക്കാം
കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികളെ കണ്ടെത്തുന്നതിനായി ആദ്യ കെഎഎസ് വിജ്ഞാപനം പിഎസ്സി പുറപ്പെടുവിച്ചു. അസാധാരണ ഗസറ്റ് തീയതി 2019 നവംബര്‍ ഒന്ന്. കാറ്റഗറി നമ്പർ : 186, 187, 188/2019
കെഎഎസ് ഓഫീസര്‍ (ജൂണിയര്‍ ടൈം സ്കെയില്‍) ട്രെയിനി സ്ട്രീം-1, സ്ട്രീം-2, സ്ട്രീം-3 എന്നീ തസ്തികളിലാ ണ് അവസരം.
ഒഴിവുകളുടെ എണ്ണം പരസ്യപ്പെടുത്തിയിട്ടില്ല . 150 ഒഴിവുകള്‍ പ്രതീക്ഷിക്കുന്നു.
യോഗ്യത:
സ്ട്രീം -1:- സർവ്വകലാശാല ബിരുദം. കേരള സർക്കാർ അംഗീകരിച്ചിട്ടുള്ള സർവകലാശാലകളിൽനിന്ന് ലഭിച്ചത്.
സ്ട്രീം -2:- സർവ്വകലാശാല ബിരുദം. കേരള സർക്കാർ അംഗീകരിച്ചിട്ടുള്ള സർവകലാശാലകളിൽനിന്ന് ലഭിച്ചത്.
കേരള സർക്കാരിന്റെ ഏതെങ്കിലും വകുപ്പിൽ ഫുൾ മെന്പർ അല്ലെങ്കിൽ പ്രൊബേഷൻ വിജയകരമായി പൂർത്തിയാക്കണം. കൂടാതെ കെഎഎസ് വിശേഷാൽ ചട്ടം ഷെഡ്യൂൾ ഒന്നിൽ പ്രതിപാദിക്കുന്ന വകുപ്പുകളിൽ ഒന്നാം ഗസറ്റഡ് ഓഫീസർ അതിനു മുകളിലുള്ള ഉദ്യോഗസ്ഥർ ആയിരിക്കരുത്.
സർക്കാർ സർവീസിലെ ഏതെങ്കിലും കേഡറിൽ കെഎഎസ് ആൻഡ് എസ്എസ്ആർ ചട്ടം 10(എ) നിഷ്കർഷിച്ചിട്ടുള്ളത് പ്രകാരം സേവനം റഗുലർ ചെയ്തിരിക്കണം. അല്ലെങ്കിൽ ഗവൺമെന്റിനു സർവീസിലെ ഒരു സൂപ്പർ ന്യൂമറി തസ്തികയിൽ രണ്ടുവർഷം കുറയാത്ത കാലയളവിൽ സേവനമനുഷ്ഠിച്ചിരിക്കണം. ഗുരുതരമായ ശിക്ഷ ചുമത്തപ്പെട്ടവരോ ഗുരുതരമായ ശിക്ഷയോ ക്രിമിനൽ നടപടികളോ നേരിടുന്നവരും ആയിരിക്കരുത്.
സ്ട്രീം-3: സർവ്വകലാശാല ബിരുദം. കേരള സർക്കാർ അംഗീകരിച്ചിട്ടുള്ള സർവകലാശാലകളിൽനിന്ന് ലഭിച്ചത്.
ഗവണ്‍മെൻറ് സർവീസിലെ ഏതെങ്കിലും കേഡറിൽ തൃപ്തികരമായി പ്രൊബേഷൻ പൂർത്തിയാക്കിയിരിക്കണം.
പ്രായപരിധി
സ്ട്രീം -1: 21- 32 വയസ്. ഉദ്യോഗാർഥികൾ 02.01.1987 നും 01.01.1998നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).
സ്ട്രീം -2: 21- 40 വയസ്. ഉദ്യോഗാർഥികൾ 02.01.1979 നും 01.01.1998നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ)
സ്ട്രീം -3: സ്ട്രീം മൂന്നിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾക്ക് 01.01.2019ൽ 50 വയസ്സ് തികയാൻ പാടില്ല.
പട്ടികജാതി-വർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ചു വർഷവും മറ്റു പിന്നോക്ക വിഭാഗം ഉദ്യോഗാർഥികൾക്ക് മൂന്നുവർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2019 ഡിസംബര്‍ നാല്.
www.kerala psc.gov.in എന്ന വെബ്സൈറ്റില്‍ വണ്‍ടൈം രജിസ്ട്രേഷന് നടത്തിയ ശേഷം അപേക്ഷ സമര്‍പ്പിക്കാം.