ധനുവച്ചപുരം ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍

തിരുഃ ധനുവച്ചപുരം ഗവണ്‍മെൻറ് ഐ. ടി.ഐ യില്‍ വെല്‍ഡര്‍, വെല്‍ഡര്‍ (ജി.ജി) ട്രേഡുകളിലേക്ക് ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
പട്ടികജാതി വിഭാഗത്തിലുള്ളവര്‍ക്കാണ് അവസരം.
ബന്ധപ്പെട്ട വിഷയത്തില്‍ ഡിഗ്രിയും ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തന പരിചയവും / ഡിപ്ലോമയും രണ്ടുവര്‍ഷത്തില്‍ കുറയാത്ത പരിചയവും, ബന്ധപ്പെട്ട ട്രേഡില്‍ എന്‍.എ.സി/ എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 22 രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഐ.ടി.ഐ യില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0471 2232282.