ജൂനിയര്‍ എഞ്ചിനീയര്‍: അപേക്ഷ ക്ഷണിച്ചു

Share:

കാസര്‍കോട്: :ജില്ലാ നിര്‍മ്മിതി കേന്ദ്രം കാസര്‍കോട് അഞ്ച് ജൂനിയര്‍ എഞ്ചിനീയര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും സിവില്‍ എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കില്‍ പോളിടെക്‌നിക്കില്‍ നിന്നും ഡിപ്ലോമ യോഗ്യത നേടിയവരും ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.
പ്രായപരിധി: 35 വയസ്സ്.
സെക്കന്‍ഡറി തലം മുതല്‍ ഓരോ പരീക്ഷയിലും ലഭിച്ച മാര്‍ക്ക് / ഗ്രേഡ് വിവരങ്ങള്‍ അടക്കം ഫോട്ടോ പതിപ്പിച്ച ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഏപ്രില്‍ 29ന് വൈകിട്ട് നാല് വരെ അപേക്ഷ തപാല്‍ വഴി സ്വീകരിക്കും.
വിലാസം: ജനറല്‍ മാനേജര്‍, ജില്ലാ നിര്‍മിതി കേന്ദ്രം, ആനന്ദാശ്രമം പി.ഒ, കാസര്‍കോട്, പിന്‍ 671531.

ഫോണ്‍: 8921293142.

Share: