ജൂനിയർ എൻജിനിയർ – ആയിരത്തിലേറെ ഒഴിവുകൾ
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന ജൂണിയർ എൻജിനിയേഴ്സ് (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ക്വാണ്ടിറ്റി സർവേയിംഗ് ആൻഡ് കോണ്‍ട്രാക്ട്) പരീക്ഷ- 2109 ന് ഇപ്പോൾ അപേക്ഷിക്കാം. വിവിധ വിഭാഗങ്ങളിലായി ആയിരത്തിലേറെ ഒഴിവുകളാണുള്ളത്. സെൻട്രൽ പബ്ളിക് വർക്ക്സ് ഡിപ്പാർട്ട്മെന്റ്, ഡിപ്പാർട്ട്മെന്റ് ഓഫ് പോസ്റ്റ്, മിലിട്ടറി എൻജിനിയറിംഗ് സർവീസ്, സെൻട്രൽ വാട്ടർ കമ്മീഷൻ എന്നീ വകുപ്പ്/ വിഭാഗങ്ങളിലാണ് ഒഴിവുകൾ.
പ്രായം- (ജൂണിയർ എൻജിനിയർ സർവീസ്, മെക്കാനിക്കൽ- സെൻട്രൽ വാട്ടർ കമ്മീഷൻ) 32 വയസ്
(ജൂണിയർ എൻജിനിയർ സിവിൽ, ഇലക്ട്രിക്കൽ-സെൻട്രൽ പബ്ലിക് വർക്ക് ഡിപ്പാർട്ട്മെന്റ്) 32 വയസ്-
(ജൂണിയർ എൻജിനിയർ സിവിൽ, ഇലക്ട്രിക്കൽ-ഡിപ്പാർട്ട്മെന്റ് ഓഫ് പോസ്റ്റ്) 18- 27- വയസ്
(ജൂണിയർ എൻജിനിയർ സിവിൽ, ഇലക്ട്രിക്കൽ ആൻഡ് മെക്കാനിക്കൽ- മിലിട്ടറി എൻജിനിയറിംഗ് സർവീസ്) 30 വയസ്
(ജൂണിയർ എൻജിനിയർ ക്വാണ്ടിറ്റി സർവേയിംഗ് ആൻഡ് കോണ്‍ട്രാക്ട്- മിലിട്ടറി എൻജിനിയറിംഗ്) 18-27 വയസ്
2018 ഓഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. (എസ്സി/ എസ്ടിക്ക് അഞ്ചും ഒബിസിക്ക് മൂന്നും വികലാംഗർക്ക് പത്തുംവർഷം ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും. വിമുക്തഭടന്മാർക്ക് നിയമാനുസൃത ഇളവ്)
ശന്പളം: 9,300- 34,800 രൂപ. ഗ്രേഡ് പേ -4,200 രൂപ.
യോഗ്യത: ജൂണിയർ എൻജിനിയർ സിവിൽ ആൻഡ് ഇലക്ട്രിക്കൽ- സെൻട്രൽ പബ്ലിക് വർക്സ് അല്ലെങ്കിൽ ഇലക്ട്രിക്കൽ അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനിയറിംഗ് ഡിപ്ലോമ/ തത്തുല്യം.
ജൂണിയർ എൻജിനിയർ- സിവിൽ ആൻഡ് ഇലക്ട്രിക്കൽ- ഡിപ്പാർട്ട്മെന്റ് ഓഫ് പോസ്റ്റ്(സിവിൽ എൻജിനിയറിംഗ് അല്ലെങ്കിൽ ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ മൂന്നുവർഷത്തെ ഡിപ്ലോമ/ തത്തുല്യം).
മിലിട്ടറി എൻജിനിയറിംഗ് സർവീസിലെ ജൂണിയർ എൻജിനിയർ- സിവിൽ, ഇലക്ട്രിക്കൽ ആൻഡ് മെക്കാനിക്കൽ, ക്വാണ്ടിറ്റി സർവേയിംഗ് ആൻഡ് കണ്ട്രോൾ- സിവിൽ എൻജിനിയറിംഗ് ബിരുദം അല്ലെങ്കിൽ സിവിൽ എൻജിനിയറിംഗിൽ ഡിപ്ലോമ+ ബന്ധപ്പെട്ട മേഖലയിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം. ഇലക്ട്രിക്കൽ/ മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദം അല്ലെങ്കിൽ ഇലക്ട്രിക്കൽ/ മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദം അല്ലെങ്കിൽ ഇലക്ട്രിക്കൽ/ മെക്കാനിക്കൽ എൻജിനിയറിംഗിൽ മൂന്നു വർഷ ഡിപ്ലോമ+ ബന്ധപ്പെട്ട മേഖലയിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. സിവിൽ എൻജിനിയറിംഗിൽ മൂന്നുവർഷത്തെ ഡിപ്ലോമ/ തത്തുല്യം. അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സർവേയേഴ്സ് (ഇന്ത്യ) നടത്തുന്ന ബിൽഡിംഗ് ആൻഡ് ക്വാണ്ടിറ്റി സർവേയിംഗ് ഇന്റർമീഡിയറ്റ് പരീക്ഷ പാസായിരിക്കണം.
ജൂണിയർ എൻജിനിയർ-സിവിൽ ആൻഡ് മെക്കാനിക്കൽ- സെൻട്രൽ വാട്ടർ കമ്മീഷൻ (സിവിൽ/ മെക്കാനിക്കൽ എൻജിനിയറിംഗിൽ ബിരുദം/ ഡിപ്ലോമ.
ഫീസ്- 100, വനിതകൾ, എസ്സി/എസ്ടി വിഭാഗക്കാർ, വികലാംഗർ, വിമുക്തഭടൻ എന്നിവർക്ക് ഫീസില്ല. സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ബ്രാഞ്ചിലൂടെ ഫീസടയ്ക്കാം.
എസ്ബിഐ, നെറ്റ്ബാങ്കിംഗ് സംവിധാനമുപയോഗിച്ചും ഫീസടയ്ക്കാം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ ലഭിക്കും. പരീക്ഷ, സിലബസ്, തെരഞ്ഞെടുപ്പ്- എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
പേപ്പർ ഒന്ന്, രണ്ട് എന്നിങ്ങനെ രണ്ട് പേപ്പറാണ് ഉള്ളത്. പേപ്പർ, വിഷയം, മാർക്ക്, പരീക്ഷാസമയം എന്നിവ വ്യക്തമാക്കുന്ന പട്ടിക വെബ്സൈറ്റിൽ ലഭിക്കും. ഡിസംബർ ആറിനാണ് എഴുത്തുപരീക്ഷ. കേരളത്തിൽ തിരുവനന്തപുരം പരീക്ഷാ കേന്ദ്രമാണ്. എഴുത്തുപരീക്ഷാ കേന്ദ്രമാണ്. എഴുത്തു പരീക്ഷയിൽ നിർദിഷ്ടമാർക്ക് നേടുന്നവരെ അഭിമുഖത്തിന് ക്ഷണിക്കും.
അപേക്ഷ: www.ssconline.nic.in / www.ssconline.e.gov.in എന്നീ വെബ്സൈറ്റുകളിൽ ഏതെങ്കിലും ഒന്നിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം. ഓണ്‍ലൈൻ രജിസ്ട്രേഷന് പാർട്ട് ഒന്ന്, രണ്ട് എന്നിങ്ങനെ രണ്ട് ഭാഗങ്ങളുണ്ട്. പ്രാഥമിക വിവരങ്ങൾ നല്കി പാർട്ട് ഒന്ന് പൂർത്തിയാക്കിയാൽ ഉദ്യോഗാർഥികൾക്ക് രജിസ്ട്രേഷൻ നന്പർ ലഭിക്കും. ഇതുപയോഗിച്ച് ഫീസ് പേയ്മെന്റ് ചെലാൻ ഡൗണ്‍ലോഡ് ചെയ്തെടുക്കാം. എസ്ബിഐയുടെ ഏതെങ്കിലും ബ്രാഞ്ചിലൂടെ ഫീസടയ്ക്കാം. ഫീസടച്ചതിനുശേഷം പാർട്ട് രണ്ട് രജിസ്ട്രേഷൻ പൂർത്തിയാക്കുക.
അവസാന തിയതി: ഫെബ്രുവരി 25 വരെ