ജൂനിയര്‍ റിസര്‍ച്ച് ഫെലോ ഒഴിവ്

Share:
    കേരള വന ഗവേഷണ സ്ഥാപനത്തില്‍ മൂന്ന് വര്‍ഷം കാലാവധിയുളള  സമയബന്ധിത ഗവേഷണ പദ്ധതിയായ മാനേജ്‌മെന്റ് ഓഫ് ഡിസ്ട്രക്റ്റീവ് ഇന്‍വേസീവ് എലയിന്‍ സ്പീഷീസ് ഇന്‍ ദി ഹൈറേഞ്ച് മൗണ്ടന്‍ ലാന്റ്‌സ്‌കെയ്പ് ഓഫ് മൂന്നാര്‍ ഇന്‍ ദി വെസ്റ്റേണ്‍ ഗാട്ട്‌സ് ഓഫ് കേരളയില്‍ രണ്ടു ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോകളുടെ താത്കാലിക ഒഴിവിലേക്ക് ജൂലൈ  11 ന് രാവിലെ 10-ന് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂര്‍ പീച്ചിയിലെ ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.  2019 ജൂണ്‍ 21 വരെ കാലാവധിയുളള ഗവേഷണ പദ്ധതിയായ ഇക്കണോമിക് വാല്വേഷന്‍ ഓഫ് ഇക്കോസിസ്റ്റം സര്‍വീസ് ഇന്‍ ദ മോയിസ്റ്റ് ഡെസിഡ്വസ് ഫോറസ്റ്റ് ഓഫ് കേരളയില്‍ പ്രോജക്ട് ഫെല്ലോ താത്കാലിക ഒഴിവില്‍  12ന് രാവിലെ 10ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.
    സ്റ്റഡീസ് ഓണ്‍ ഇഫക്ട് ഓഫ് എലിസിറ്റേഴ്‌സ് ആന്റ് പ്രീകഴ്‌സര്‍ ഫീഡിംഗ് ഓണ്‍ ഇന്‍ വിട്രോ പ്രൊഡക്ഷന്‍ ഓഫ് സെക്കന്‍ഡറി മെറ്റബോളൈറ്റസ് ആന്റ് പ്‌ളാന്റ് ഗ്രോത് ഇന്‍ ഓറോക്‌സില്ലം ഇന്‍ഡികമില്‍ പ്രോജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവിലേക്ക് 10ന് രാവിലെ 10ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.  വെബ്‌സൈറ്റ്: www.kfri.res.in
Share: