വിവിധ തസ്തികകളിള്‍ ജോലി ഒഴിവ്

Share:

എറണാകുളം : ജില്ലയിലെ ഒരു പ്രമുഖ കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ വിവിധ തസ്തികകളിള്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് സംവരണം ചെയ്ത ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.
തസ്തികകൾ: ഫാബ്രിക്കേഷന്‍ അസിസ്റ്റന്റ് (ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍, വെല്‍ഡര്‍). ഔട്ട്ഫിറ്റ് അസിസ്റ്റന്റ് (ഫില്‍റ്റര്‍, മെക്കാനിക് ഡീസല്‍, ഫിറ്റര്‍ പൈപ്പ് പ്ലംബര്‍, പെയിന്റര്‍, ഇലക്ട്രീഷ്യന്‍, ക്രെയിന്‍ ഓപ്പറേറ്റര്‍, ഇലക്‌ട്രോണിക് മെക്കാനിക്, ഇന്‍സ്ട്രമെന്റ് മെക്കാനിക്, ഷിപ്പ്‌റൈറ്റ് വുഡ്, മെഷിനിസ്റ്റ്) സ്‌കാഫോള്‍ഡര്‍, സെമി സ്‌കില്‍ഡ് റിഗ്ഗര്‍.
യോഗ്യത എസ്.എസ്.എല്‍.സിയും ബന്ധപ്പെട്ട മേഖലയിലുളള ഐ.ടി.ഐ- എന്‍.റ്റി.സി നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും.
യോഗ്യത നേടിയ ശേഷം ബന്ധപ്പെട്ട മേഖലയില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാതെ പ്രവൃത്തി പരിചയം/പരിശീലനം. ആവശ്യമാണ്.
പ്രായം ഒക്‌ടോബര്‍ 10 ന് 18-45.
നിശ്ചിത യോഗ്യതയും പ്രവൃത്തി പരിചയവുമുളള ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ അടുത്തുളള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഒക്‌ടോബര്‍ 12-ന് മുമ്പ് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം.

Share: