തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്സിന് പ്രവേശനം

252
0
Share:

പാലക്കാട്: നാഷണല്‍ ഡെവലപ്മെന്റ് ഏജന്‍സി (ബി.എസ്.എസ്.) യുടെ കീഴില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ റെഫ്രിജറേഷന്‍ ആന്റ് എ.സി മെക്കാനിക്ക്, ഇലക്ട്രീഷ്യന്‍, മൊബൈല്‍ ഫോണ്‍ ടെക്നീഷ്യന്‍, ഓട്ടോമൊബൈല്‍ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി., പ്ലസ്ടുവാണ് യോഗ്യത.

താത്പര്യമുളളവര്‍ എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ്, ആധാര്‍ എന്നിവയുടെ പകര്‍പ്പ്, മൂന്ന് ഫോട്ടോ എന്നിവ സഹിതം സെപ്റ്റംബര്‍ 30 ന് പാലക്കാട് ടൗണ്‍ ബസ്റ്റാന്റിലുള്ള ബി.എസ്.എസിന്റെ അംഗീകൃത പഠന കേന്ദ്രവുമായ എ.സി.ഇ. കോളേജില്‍ ബന്ധപ്പെടാം. ഫോണ്‍: 0491-2520823, 9745279446.

Share: