ഐ.ടി ഗവേഷണ പ്രൊജക്റ്റുകളിൽ കരാർ നിയമനം

Share:

കാസർഗോഡ് :സംസ്ഥാന ഐ.ടി വകുപ്പിനു കീഴിലുള്ള അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്വെയർ കേന്ദ്രത്തിന്റെ (ഐസിഫോസ്) ഗവേഷണ മേഖലകളായ ഓപ്പൺ ഹാർഡ്വെയർ, ഓപ്പൺ ഐ.ഒ.റ്റി, ലാംഗ്വേജ് കമ്പ്യൂട്ടിംഗ്, മെഷീൻ ലേണിംഗ്, അസിസ്റ്റീവ് ടെക്നോളജി, ഇ-ഗവേണൻസ്, സോഫ്റ്റ്വെയർ ഡെവലപ്മെന്റ് എന്നിവയിലെ പ്രൊജക്റ്റുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് രണ്ട് മുതൽ നാല് വർഷം പ്രവൃത്തി പരിചയമുള്ള ബി.ടെക്/ എം.ടെക്/ ബി.ഇ/ എം.ഇ/ ബി.എസ്‌സി/ എം.എസ്‌സി/ എം.ബി.എ/ എം.എ (ലിംഗ്വിസ്റ്റിക്സ്) ബിരുദധാരികളെ ആവശ്യമുണ്ട്.

താൽപര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 15ന് രാവിലെ ഒൻപതിന് കാര്യവട്ടം സ്പോർട്സ് ഹബ്ബിലെ ഐസിഫോസ് ഓഫീസിൽ ആഭിമുഖത്തിൽ പങ്കെടുക്കണമെന്ന് രജിസ്ട്രാർ അറിയിച്ചു.

റിസർച്ച് അസോസിയേറ്റ,് റിസർച്ച് അസിസ്റ്റന്റ് എന്നിവയാണ് തസ്തികകൾ. റിസർച്ച് അസോസിയേറ്റിന് കുറഞ്ഞത് നാല് വർഷത്തെ പ്രവൃത്തി പരിചയം വേണം. പ്രതിമാസം 35,000 മുതൽ 45,000 രൂപ വരെ വേതനം. റിസർച്ച് അസിസ്റ്റന്റിന് കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം വെണം. പ്രതിമാസം 25,000 മുതൽ 35,000 രൂപ വരെ വേതനം.

കൂടുതൽ വിവരങ്ങൾക്ക്: https://icfoss.in

ഫോൺ: 0471-2700012/ 13/ 14, 04712413013, 9400225962.

Share: