വനിതാ ഐ.ടി.ഐ പ്രവേശനം

കൊല്ലം ഗവണ്മെന്റ് വനിതാ ഐ.ടി.ഐയില്‍ 2018-19 അധ്യയന വര്‍ഷം എന്‍.സി.വി.റ്റി ട്രേഡുകളിലെ പ്രവേശനത്തിനുള്ള കൗണ്‍സലിംഗ് ജൂലൈ 16ന് രാവിലെ എട്ടിന് ആരംഭിക്കും. ഇന്‍ഡക്സ് മാര്‍ക്ക് 210 ഉം അതിന് മുകളിലുള്ളവരും രക്ഷകര്‍ത്താവിനോടൊപ്പം കൗണ്‍സിലിംഗില്‍ പങ്കെടുക്കണം.
എസ്.സി.വി.റ്റി ട്രേഡുകളിലെ പ്രവേശനത്തിനുള്ള കൗണ്‍സിലിംഗ് ജൂലൈ 17ന് രാവിലെ എട്ടിന് ആരംഭിക്കും. ഇന്‍ഡക്സ് മാര്‍ക്ക് 180 ഉം അതിന് മുകളിലുള്ളവരും രക്ഷകര്‍ത്താവിനോടൊപ്പം പങ്കെടുക്കണം.
യോഗ്യത നേടിയവര്‍ അപേക്ഷയോടൊപ്പം സമര്‍പ്പിച്ച രേഖകളുടെ അസലും പകര്‍പ്പുകളും, ടി.സി/ഫീസ് എന്നിവയും ഹാജരാക്കണം. വിശദ വിവരങ്ങള്‍ 0474-2793714, 2797636 എന്നീ നമ്പരുകളിലും www.womenitikollam.kerala. gov.in വെബ്സൈറ്റിലും ലഭിക്കും.