വനിത ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍; ഇന്റര്‍വ്യൂ 23-ന്

258
0
Share:

കൊച്ചി: കളമശേരി വനിത ഐ.ടി.ഐയില്‍ ആര്‍ക്കിടെക്ച്ചറല്‍ അസിസ്റ്റന്റ് ട്രേഡിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിന് ഇന്റര്‍വ്യൂ സപ്തംബര്‍ 23 ന് രാവിലെ 11-ന് നടത്തും.

യോഗ്യത: അംഗീകൃ സര്‍വകലാശാലയില്‍ നിന്ന് ആര്‍ക്കിടെക്ച്ചറല്‍ എഞ്ചിനീയറിംഗ് ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കില്‍ ആര്‍ക്കിടെക്ച്ചറല്‍ അസിസ്റ്റന്റ് ട്രേഡില്‍ എന്‍.റ്റി.സി/എന്‍.എ.സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം, വയസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2544750.

Share: