ഹെഡ്കോണ്‍സ്റ്റബിള്‍, കോണ്‍സ്റ്റബിള്‍ ( മോട്ടോര്‍ മെക്കാനിക്) ഒഴിവ്

Share:

ഇന്‍ഡോ- ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസില്‍ ഹെഡ്കോണ്‍സ്റ്റബിള്‍ (മോട്ടോര്‍ മെക്കാനിക്), കോണ്‍സ്റ്റബിള്‍ (
മോട്ടോര്‍ മെക്കാനിക്) തസ്തികയിൽ 241 ഒഴിവുകൾ .

ഹെഡ്കോണ്‍സ്റ്റബിള്‍: ഒഴിവുകളുടെ എണ്ണം- 60
യോഗ്യത: പ്ളസ്ടുവും ഐടിഐ (മോട്ടോര്‍മെക്കാനിക് ) യും . മൂന്ന് വര്‍ഷ പ്രവൃത്തിപരിചയം.
അല്ലെങ്കിൽ .ഓട്ടോമൊബൈല്‍ ത്രിവത്സര ഡിപ്ളോമ.

കോണ്‍സ്റ്റബിള്‍: ഒഴിവുകളുടെ എണ്ണം 181
യോഗ്യത പത്താം ക്ളാസ് വിജയവും ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐയും.
അല്ലെങ്കില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായം 18-25.
നിയമാനുസൃത വിഭാഗങ്ങൾക്ക് വയസ്സിളവ് ലഭിക്കും.
ശാരീരിക യോഗ്യത : ഉയരം 170 സെ.മീ. നെഞ്ചളവ് 80-85. പ്രായത്തിന് ആനുപാതികമായ തൂക്കം. കാഴ്ചശക്തിവേണം.
കായികക്ഷമതാ പരീക്ഷ, ട്രേഡ്ടെസ്റ്റ്, എഴുത്തുപരീക്ഷ, ശാരീരികയോഗ്യതാ പരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
അപേക്ഷാ ഫീസ് നൂറു രൂപ. പട്ടിക ജാതി /പട്ടിക വർഗ്ഗം , വിമുക്തഭടന്മാര്‍എന്നിവർക്ക് ഫീസില്ല.
ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത് .
വിശദവിവരങ്ങൾ www.recruitment.itbpolice.nic.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
അവസാന തിയതി ഫെബ്രുവരി എട്ട്.

Share: