ഇന്‍വെസ്റ്റിഗേറ്റര്‍: അഭിമുഖം അഞ്ചിന്

Share:

രാജീവ് ആവാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി അര്‍ബന്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഫോര്‍ എച്ച്.ആര്‍ ആന്റ് അസസ്‌മെന്റ് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കോര്‍പ്പറേഷന്‍ പരിധിയില്‍ വരുന്ന കെട്ടിട നിര്‍മാണ സ്ഥിതിവിവര കണക്ക് ശേഖരണത്തിനും ഡേറ്റാ എന്‍ട്രിക്കുമായി കരാര്‍ അടിസ്ഥാനത്തില്‍ ഇന്‍വെസ്റ്റിഗേറ്ററെ നിയമിക്കുന്നതിനുള്ള അഭിമുഖം സെപ്തംബര്‍ അഞ്ചിന് നടക്കും.

മാത്തമാറ്റിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ്/എക്കണോമിക്‌സ്/കോമേഴ്‌സ് എന്നീ വിഷയങ്ങളില്‍ ബിരുദമുള്ളവര്‍/എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പില്‍ നിന്നും റിസര്‍ച്ച് അസിസ്റ്റന്റായോ അതിനുമുകളിലുള്ള തസ്തികയില്‍ നിന്നോ വിരമിച്ചവര്‍ക്കും പങ്കെടുക്കാം. മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

പ്രതിമാസ ഹോണറേറിയമായി 11000 രൂപയും യാത്രാബത്തയും ദിനബത്തയും ലഭിക്കും. താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത, പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ അസലും പകര്‍പ്പുകളുമായി സെപ്തംബര്‍ അഞ്ചിന് രാവിലെ 10ന്  സിവില്‍ സ്റ്റേഷനിലെ എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഡെപ്യൂട്ടി ഡയറക്ടറുടെ ജില്ലാ ഓഫീസില്‍ അഭിമുഖത്തിനായി എത്തണം. വിശദ വിവരങ്ങള്‍ ഓഫീസിലും 0474-2793418 എന്ന നമ്പരില്‍ ലഭിക്കും.

Share: