ഇൻറേൺഷിപ് പദ്ധതി: അപേക്ഷ ക്ഷണിച്ചു

256
0
Share:

കോഴിക്കോട് ജില്ലാ കളക്ടറുടെ ഇൻറേൺഷിപ് പദ്ധതിയിൽ (DCIP) ഒക്ടോബർ – ഡിസംബർ ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു.

ബിരുദധാരികളായ യുവതീ യുവാക്കൾക്ക് ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളിൽ പ്രവർത്തിക്കാനുള്ള അവസരമാണ് മൂന്നു മാസത്തെ ഇന്റേൺഷിപ്. യുവാക്കളിൽ വ്യക്തിത്വ വികാസത്തിനും ആരോഗ്യകരമായ ജീവിതവീക്ഷണം വളർത്തിയെടുക്കുന്നതിലും ചുരുങ്ങിയ കാലം കൊണ്ടു തന്നെ വലിയ മാറ്റം വരുത്താൻ പദ്ധതിക്ക് കഴിഞ്ഞതായി ഏതാനും വർഷങ്ങൾക്കുള്ളിൽ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. നിപ്പ ചെറുത്തു നിൽപ്പിലും, പ്രളയത്തിന്റെ അതിജീവന പ്രവർത്തനങ്ങളിലുമെല്ലാം ഈ വസ്തുത അടിവരയിട്ടിട്ടുണ്ട്.

പദ്ധതിയിൽ ചേരാൻ താല്പര്യമുള്ളവർ ബയോഡാറ്റ 2019 സെപ്റ്റംബർ 30നു മുമ്പ് projectcellclt@gmail.com ലേക്ക് അയക്കുക.
മൂന്നു മാസത്തെ മുഴുവൻ സമയ പരിശീലന പദ്ധതിയാണ്. സ്റ്റൈപ്പന്റ് ഇല്ല.

Share: