ഇന്റലിജൻസ് ബ്യൂറോ: 1671 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
സെക്യൂരിറ്റി അസിസ്റ്റന്റ്/ എക്സിക്യൂട്ടീവ്, മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (ജനറൽ) തസ്തികിയിലെ ഒഴിവുകളിലേക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോ (ഐബി)അപേക്ഷ ക്ഷണിച്ചു.
1671 ഒഴിവുകളാണുള്ളത് .
സെക്യൂരിറ്റി അസിസ്റ്റന്റ് / എക്സിക്യൂട്ടീവ്- 1521 (ജനറൽ- 755, ഒബിസി-എൻസിഎൽ- 271, എസ്സി- 240, എസ്ടി- 103, ഇഡബ്ല്യുഎസ്- 152) മൾട്ടി ടാസ്കിംഗ് സ്റ്റാഫ്- 150 (ജനറൽ-68, ഒബിസി-എൻസിഎൽ- 35, എസ്സി-16, എസ്ടി-16, ഇഡബ്ല്യുഎസ്-15) എന്നിങ്ങനെയാണ് ഒഴിവുകൾ. തിരുവനന്തപുരത്ത് സെക്യൂരിറ്റി അസിസ്റ്റന്റ്- 127, മൾട്ടി ടാസ്കിംഗ് സ്റ്റാഫ്- ആറ് എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്.
ശമ്പളം: സെക്യൂരിറ്റി അസിസ്റ്റന്റ്/ എക്സിക്യൂട്ടീവ് 21,700- 69,100 രൂപ. എംടിഎസ് – 18,000- 56,900 രൂപ.
യോഗ്യത: പത്താംക്ലാസ് ജയം/ തത്തുല്യയോഗ്യത. ഏത് സംസ്ഥാനത്തേക്കാണോ അപേക്ഷിക്കേണ്ടത് ആ സംസ്ഥാനത്തെ സ്ഥിര താമസക്കാരനായിരിക്കണം. ആ സംസ്ഥാനത്തെ പ്രാദേശികഭാഷ അറിയുകയും വേണം.
പ്രായം: സെക്യൂരിറ്റി അസിസ്റ്റന്റ്/ എക്സിക്യൂട്ടീവ് തസ്തികയിലേക്ക് 27 വയസ്. 25.11.2022 ന് 27 വയസ് കവിയരുത്. എംടിഎസ് (ജനറൽ) തസ്തികയിലേക്ക് 25.11.2022 ന് 18- 25 വയസ്.
ഉയർന്ന പ്രായപരിധിയിൽ എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒബിസി വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്കും വിമുക്തഭടൻമാർക്കും വയസിളവ് ലഭിക്കും.
പരീക്ഷ: രണ്ടുഷട്ട പരീക്ഷയും തുടർന്ന് അഭിമുഖവും നടത്തിയായിരിക്കും തെരഞ്ഞെടുപ്പ്. രണ്ട് തസ്തികയിലേക്കും പൊതുവായി നടത്തുന്ന ഒന്നാം ഘട്ട പരീക്ഷ ഒബ്ജക്ടീവ് ടൈപ്പ് ആയിരിക്കും. ഒരു മണിക്കൂറാണ് സമയം.
ഫീസ്: എല്ലാ അപേക്ഷകരും പ്ലോസസിംഗ് ചാർജായി 450 രൂപ നൽകണം. ഇത് കൂടാതെ ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗത്തിൽപ്പെടുന്ന പുരുഷ ഉദ്യോഗാർഥികൾ പരീക്ഷാ ഫീസായ 50 രൂപ കൂടി അടയ്ക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 25.
വിശദ വിവരങ്ങൾക്ക് www.mha.gov.in , www.ncs.gov.in എന്ന വെബ്സൈറ്റ് കാണുക.