അധ്യാപക നിയമനത്തിന് അഭിമുഖം

Share:

ഇടുക്കി : പീരുമേട് ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിനുളള അഭിമുഖം ജൂണ്‍ 6 ചൊവ്വാഴ്ച്ച രാവിലെ 11 ന് ഇടുക്കി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടത്തും.

ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നിന്നും അറിയിപ്പ് ലഭിച്ച ഉദ്യോഗാര്‍ഥികള്‍ അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് അന്നേ ദിവസം രാവിലെ 9.30 ന് നടക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധനക്ക് ഹാജരാകണം.

അറിയിപ്പ് ലഭിക്കാത്തവര്‍ 048623 296297 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.

Share: