അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തസ്തികയില്‍ ഈഴവ/തിയ്യ/ബില്ലവ മുന്‍ഗണന വിഭാഗത്തിനായി സംവരണം ചെയ്ത താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യതകള്‍: അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ബിഎ, ബിഎസ്‌സി, ബികോം ബിരുദം. ഒരു ഗവ. പ്രസിദ്ധീകരണ സ്ഥാപനത്തിലോ അല്ലെങ്കില്‍ സ്വകാര്യ സ്ഥാപനത്തിലെ പ്രസിദ്ധീകരണ വിഭാഗത്തിലോ അല്ലെങ്കില്‍ ഒരു ദിനപത്രത്തിന്റെയോ വാര്‍ത്ത ഏജന്‍സിയുടെയോ എഡിറ്റോറിയല്‍ വിഭാഗത്തിലോ രണ്ടു വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയം ഉണ്ടായിരിക്കണം.
പ്രായം 2018 ജനുവരി ഒന്നിന് 19-39. നിയമാനുസൃത വയസിളവ് അനുവദനീയം.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ മാര്‍ച്ച് 24 നു മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യണം.
ഈഴവ/തിയ്യ/ബില്ലവ മുന്‍ഗണനയുള്ളവരുടെ അഭാവത്തില്‍ മുന്‍ഗണന ഇല്ലാത്തവരെയും അവരുടെ അഭാവത്തില്‍ തൊട്ടടുത്ത വിഭാഗക്കാരെയും അവരുടെ അഭാവത്തില്‍ തുറന്ന വിഭാഗക്കാരെയും പരിഗണിക്കും.