ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ( IGNOU ) ജൂലൈ സെഷനിലേക്കു ഇപ്പോൾ അപേക്ഷിക്കാം.
വിവിധ വിഷയങ്ങളിലായി ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾ കൂടാതെ സർട്ടിഫിക്കറ്റ്, ഡിപ്ലോമ, പിജി ഡിപ്ലോമ പ്രോഗ്രാമുകൾക്കും അപേക്ഷിക്കാം.
എം എ എഡ്യൂക്കേഷൻ, എംബിഎ ബാങ്കിംഗ് ആൻഡ് ഫിനാൻസ്, ബിബിഎ റീട്ടേയിലിംഗ്, പിജി ഡിപ്ലോമ മാനേജ്മെന്റ് പ്രോഗ്രാമുകളായ ഹ്യൂമൻ റിസോഴ്സ്സ് മാനേജ്മെന്റ്, ഫിനാൻഷൽ മാനേജ്മെന്റ്, ഓപ്പറേഷൻസ് മാനേജ്മെന്റ്, മാർക്കറ്റിംഗ് മാനേജ്മെന്റ്, ഫിനാൻഷൽ മാർക്കറ്റിംഗ് പ്രാക്ടീസ് എന്നിവയിലേക്കും ഇപ്പോൾ അപേക്ഷിക്കാം.
ഇൻസ്റ്റിട്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഇന്ത്യ, ഇൻസ്റ്റിട്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ, ഇൻസ്റ്റിട്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ എന്നിവരുമായി ചേർന്ന് ഇഗ്നോ നടത്തുന്ന ബാങ്കിംഗ് ആൻഡ് ഫിനാൻസ്, കോർപ്പറേറ്റ് അഫയേഴ്സ് ആൻഡ് അഡ്മിനിസ്ട്രേഷൻ, ഫിനാൻഷൽ ആൻഡ് കോസ്റ്റ് അക്കൗണ്ടിംഗ് എന്നീ സ്പെഷലൈസേഷനുകളിലുള്ള ബികോം, ഫിനാൻസ് ആൻഡ് ടാക്സേഷൻ, പോളിസി ആൻഡ് കോർപറേറ്റ് ഗവേണൻസ്, മാനേജ്മെന്റ് അക്കൗണ്ടിംഗ് ആൻഡ് ഫിനാൻഷൽ സ്ട്രാറ്റജീസ് എന്നീ സ്പെഷ്യലൈസേഷനുകളിലുള്ള എം കോം എന്നിവയ്ക്കും ഇപ്പോൾ അപേക്ഷിക്കാം.
ഇഗ്നോയും മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് ബാങ്കിംഗ് ആൻഡ് ഫിനാൻസുമായി ചേർന്ന് നടത്തുന്ന എംബിഎ (ബാങ്കിംഗ് ആൻഡ് ഫിനാൻസ്) ലേക്കും ഇപ്പോൾ അപേക്ഷിക്കാം.
ഇഗ്നോയുടെ വെബ്സൈറ്റിൽ നിന്ന് അപേക്ഷ ഫോം ഡൗൺലോഡ് ചെയ്തെടുത്ത് 1000 രൂപയുടെ ഡിഡി സഹിതമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ഓൺലൈനായി https://onlineadmission.ignou.ac.in/admission/ എന്ന ലിങ്കിലൂടെയാണ് അപേക്ഷിക്കേണ്ടത്.
ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 15.
കൂടുതൽ വിവരങ്ങൾ http://www.ignou.ac.in/ എന്ന വെബ് സൈറ്റിൽ ലഭിക്കും.