ഇന്‍ഡ്യ സ്കില്‍സ് കേരള 2018

മോസ്കോയില്‍ 2019ല്‍ നടക്കുന്ന വേള്‍ഡ് സ്കില്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിന് മത്സരാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിനായി സംസ്ഥാന വ്യവസായ പരിശീലന വകുപ്പ് ഇന്‍ഡ്യ സ്കില്‍സ് കേരള 2018 സംഘടിപ്പിക്കുന്നു. ജില്ല, മേഖല, സംസ്ഥാനതലങ്ങളില്‍ മത്സരം ഉണ്ടാകും. ജില്ലാതലത്തില്‍ പങ്കെടുക്കുന്നതിന് മാര്‍ച്ച് ഏഴിനകം www.indiaskillskerala.com എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. 1997 ജനുവരി ഒന്നിനോ അതിന് ശേഷമോ ജനിച്ചവരായിരിക്കണം മത്സരാര്‍ഥികള്‍. ഫോണ്‍: 0468 2258710.