ഭാരതീയ ചികിത്സാ വകുപ്പില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ

282
0
Share:

നാഷണല്‍ ആയുഷ് മിഷന്‍, ഭാരതീയ ചികിത്സാ വകുപ്പ്, തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസ് മുഖേന സിദ്ധ മെഡിക്കല്‍ ഓഫീസര്‍, നേഴ്‌സ്, ഫാര്‍മസിസ്റ്റ്, മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ എന്നീ തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു.

യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ തിരുവനന്തപുരം ആയുര്‍വേദ കോളേജിന് സമീപത്തെ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായെത്തണം.

തസ്തിക, തിയതി, സമയം, യോഗ്യത എന്ന ക്രമത്തില്‍:

സിദ്ധ മെഡിക്കല്‍ ഓഫീസര്‍, ഒക്‌ടോബര്‍ 9, രാവിലെ 10 മുതല്‍ 3 മണി വരെ, അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള സിദ്ധ മെഡിസിന്‍ ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യത. ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ച എ. ക്ലാസ്സ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്.

നേഴ്‌സ്, ഒക്‌ടോബര്‍ 12, രാവിലെ 10 മുതല്‍ ഉച്ചക്ക് 1 മണി വരെ, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുളള ഒരു വര്‍ഷത്തെ ആയുര്‍വേദ നഴ്‌സിംഗ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യ യോഗ്യതഫാര്‍മസിസ്റ്റ്, ഒക്‌ടോബര്‍ 16, രാവിലെ 10 മുതല്‍ ഉച്ചക്ക് 1 മണി വരെ, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുളള ഒരു വര്‍ഷത്തെ ആയുര്‍വേദ ഫാര്‍മസി കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യ യോഗ്യതമള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍, ഒക്‌ടോബര്‍ 17, രാവിലെ 10 മുതല്‍ ഉച്ചക്ക് 1 മണി വരെ, പ്ലസ്ടുവും, കമ്പ്യൂട്ടര്‍ പരിജ്ഞാനവും.

ഫോണ്‍: 0471 2320988

Share: