റെയിൽവേ : 7030 ഒഴിവുകൾ

274
0
Share:

വെസ്റ്റേൺ റെയിൽവേയിൽ 3553 , ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 2234, സൗത്ത് വെസ്റ്റേൺ റയിൽവേയിൽ 963 വെസ്റ്റ് സെൻട്രൽ റെയിൽവേ യിൽ 160 എന്നിങ്ങനെ 6910 അപ്രെന്റിസ് ഒഴിവുകളിലേക്കും സെൻട്രൽ റെയിൽവേ യിൽ 78 ഡാറ്റ എൻട്രി ഓപ്പറേറ്റർ , കായിക താരങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള 42 ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചു.

വെസ്റ്റേൺ റെയിൽവേയിൽ അപ്രന്റിസ് – 3553 ഒഴിവുകൾ 

യോഗ്യത: 50 ശതമാനം മാർക്കോടെ മെട്രിക്കുലേഷൻ, ഐടിഐ.
പ്രായം 15‐24. നിയമാനുസൃത ഇളവ് ലഭിക്കും.
വിവിധ ഡിവിഷനുകളിലും ഡിപ്പാർട്മെന്റുകളിലും വർക്ക് ഷോപ്പുകളിലും വെൽഡർ, ടർണർ, മെഷീനിസ്റ്റ്, കാർപന്റർ, പെയിന്റർ, മെക്കാനിക്, പ്രോഗ്രാമിങ് ആൻഡ് സിസ്റ്റം അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്, ഇലക്ട്രീഷ്യൻ, വയർമാൻ, ഇലക്ട്രോണിക് മെക്കാനിക്, റെഫ്രിജറേറ്റർ/എസി മെക്കാനിക്, മെക്കാനിക് എൽടി ആൻഡ് കേബിൾ, പൈപ്പ് ഫിറ്റർ, പ്ലംബർ ഡ്രോട്സ്മാൻ(സിവിൽ) തുടങ്ങിയ ട്രേഡുകളിലാണ് അവസരം.
https://www.rrcwr.com എന്ന വെബ് സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം
അവസാന തിയതി:  ജനുവരി 09

ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ അപ്രന്റിസ് -2234 ഒഴിവുകൾ 

യോഗ്യത: 50 ശതമാനം മാർക്കോടെ മെട്രിക്കുലേഷൻ, ഐടിഐ.
പ്രായം 15‐24. നിയമാനുസൃത ഇളവ് ലഭിക്കും.
വിവിധ ഡിവിഷനുകളിലും ഡിേപ്പാകളിലും വർക്ക് ഷോപ്പുകളിലുമാണ് ഒഴിവ്.
ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ, വെൽഡർ, ടർണർ, മെഷീനിസ്റ്റ്, കാർപന്റർ, പെയിന്റർ, മെക്കാനിക്, ഇലക്ട്രീഷ്യൻ, വയർമാൻ, ഇലക്ട്രോണിക് മെക്കാനിക്, റെഫ്രിജറേറ്റർ/എസി മെക്കാനിക്, മെക്കാനിക് എൽടി ആൻഡ് കേബിൾ, പൈപ്പ് ഫിറ്റർ, പ്ലംബർ ഡ്രോട്സ്മാൻ (സിവിൽ), എംഎംടിഎം, ലബോറട്ടറി അസി. തുടങ്ങിയ ട്രേഡുകളിലാണ് അവസരം.

https://www.rrcecr.gov.in എന്ന വെബ് സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം .
അവസാന തിയതി:  ജനുവരി 10
വിശദവിവരങ്ങൾ https://www.rrcecr.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും

സതേൺ റെയിൽവേയുടെ വിവിധ ഡിവിഷനുകളിലും വർക്ഷോപ്പുകളിലും അപ്രന്റിസ് – 797 ഒഴിവുകൾ

ഫിറ്റർ, വെൽഡർ, കാർപന്റർ, പെയിന്റർ, മെഷീനിസ്റ്റ്, ഇലക്ട്രീഷ്യൻ, ഡീസൽ മെക്കാനിക്, മെക്കാനിക് റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്, എംഎംവി,ഇലക്ട്രോണിക് മെക്കാനിക്, പിഎഎസ്എസ്എ, മെഡിക്കൽ ലാബ്ടെക്നീഷ്യൻ തുടങ്ങിയ ട്രേഡുകളിലാണ് ഒഴിവ്.
യോഗ്യത 50 ശതമാനം മാർക്കോടെ മെട്രിക്കുലേഷൻ, ഐടിഐ. മെഡിക്കൽ ലാബ്ടെക്നീഷ്യന് ഫിസിക്സ് കെമിസ്ട്രി, ബയോളജിയോടെ പ്ലസ്ടുവാണ് യോഗ്യത.
www.rrcmas.in എന്ന വെബ് സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം .
അവസാന തിയതി ജനുവരി 13.
വിശദവിവരങ്ങൾ വെബ് സൈറ്റിൽ ലഭിക്കും

സെൻട്രൽ റെയിൽവേ യിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ – 78 ഒഴിവുകൾ

യോഗ്യത: കമ്പ്യൂട്ടർ ആപ്പ്ളിക്കേഷൻസ് / ഇൻഫർമേഷൻ ടെക്നോളജി / കമ്പ്യൂട്ടർ സയൻസിൽ ബിരുദം
പ്രായം : 30 കവിയരുത്. നിയമാനുസൃത ഇളവ് ലഭിക്കും.
വിശദ വിവരങ്ങൾ www.cr.indianrailways.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും
അവസാന തിയതി ജനുവരി 11

നോർത്തേൺ റെയിൽവേ യിലും സതേൺ റെയിൽ വെയിലുമായി കായിക താരങ്ങളുടെ 42 ഒഴിവുകൾ.
വിശദ വിവരങ്ങൾ : www.sr.indianrailways.gov.in / www.rrcnr.org എന്നീ വെബ് സൈറ്റുകളിൽ ലഭിക്കും.

Share: