ഇന്ത്യൻ ഓയിൽ കോർപറേഷൻ അപേക്ഷ ക്ഷണിച്ചു
റിഫൈനറീസ് ഡിവിഷനിൽ വിവിധ വിഭാഗങ്ങളിൽ നോൺ എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് ഇന്ത്യൻ ഓയിൽ കോർപറേഷൻ അപേക്ഷ ക്ഷണിച്ചു. ഗോഹട്ടി, ബംഗായ്ഗാവ്, ഗുജറാത്ത്, ഹാൽഡിയ, പാരദ്വീപ്, പാനിപ്പത്ത് റിഫൈനറികളിലാണ് ഒഴിവ്.
ജൂണിയർ എൻജിനിയറിംഗ് അസിസ്റ്റന്റ്- നാല് (പ്രൊഡക്ഷൻ) -119 ഒഴിവ്.
യോഗ്യത: കെമിക്കൽ/റിഫൈനറി ആൻഡ് പെട്രോ കെമിക്കൽ എൻജിനിയറിംഗിൽ ത്രിവത്സര ഡിപ്ലോമ. അല്ലെങ്കിൽ ബിഎസ്സി (മാത്സ്, ഫിസിക്സ്, കെമിസ്ട്രി/ഇൻഡസ്ട്രിയൽ കെമിസ്ട്രി). ഒരു വർഷം മുൻപരിചയം.
ജൂണിയർ എൻജിനിയറിംഗ് അസിസ്റ്റന്റ്-നാല് (പി ആൻഡ് യു)- 10
യോഗ്യത: മെക്കാനിക്കൽ/ഇലക്ട്രിക്കൽ ട്രേഡിൽ എൻജിനിയറിംഗ് ഡിപ്ലമോ. ഇതിനോടൊപ്പം ബോയിലർ കോന്പിറ്റൻസി സർട്ടിഫിക്കറ്റും വേണം. ഈ യോഗ്യതകളുള്ളവരുടെ അഭാവത്തിൽ താഴെ പറയുന്നു യോഗ്യതകളുള്ള വരെ പരിഗണിക്കും.
1. പത്താം ക്ലാസ്, ഐടിഐ (ഫിറ്റർ), ബോയിലർ കോന്പിറ്റൻസി സർട്ടിഫിക്കറ്റ്.
2. ബിഎസ്സി (പിസിഎം) ബോയിലർ ട്രേഡിൽ അപ്രന്റിസ്ഷിപ്
3. മെക്കാനിക്കൽ/ഇലക്ട്രിക്കൽ ട്രേഡിൽ എൻജിനിയറിംഗ് ഡിപ്ലോമയും ഒരു വർഷം മുൻപരിചയവും (ബോയിലർ കോന്പിറ്റൻസി സർട്ടിഫിക്കറ്റ് ഇല്ലാത്തവർ ജോലി ലഭിക്കുന്ന പക്ഷം നാലു വർഷത്തിനുള്ളിൽ അത് നേടിയിരിക്കണം).
ജൂണയിർ എൻജിനിയറിംഗ് അസിസ്റ്റന്റ് നാല് (ഇലക്ട്രിക്കൽ)/ജൂണിയർ ടെക്നിക്കൽ അസിസ്റ്റന്റ്- നാല് – 15 ഒഴിവ്
യോഗ്യത: ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ ത്രിവത്സര ഡിപ്ലോമ. ഒരു വർഷം മുൻപരിചയം.
ജൂണിയർ എൻജിനിയറിംഗ് അസിസ്റ്റന്റ്- നാല് (മെക്കാനിക്കൽ)/ജൂണിയർ ടെക്നിക്കൽ അസിസ്റ്റന്റ്- നാല്- 19
യോഗ്യത: മെക്കാനിക്കൽ എൻജിനിയറിംഗിൽ ഡിപ്ലോമ അല്ലെങ്കിൽ പത്താം ക്ലാസും ഫിറ്റർ ട്രേഡിൽ ഐടിഐയും ഒരു വർഷം മുൻപരിചയം.
ജൂണിയർ എൻജിനിയറിംഗ് അസിസ്റ്റന്റ്- നാല് (ഇൻസ്ട്രുമെന്റേഷൻ)/ജൂണിയർ ടെക്നിക്കൽ അസിസ്റ്റന്റ്- നാല്- 15
ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് ഇലക്ട്രോണിക്സ്/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എൻജിനിയറിംഗ് ഡിപ്ലോമ. ഒരു വർഷത്തെ മുൻപരിചയം.
ജൂണിയർ ക്വാളിറ്റി കൺട്രോൾ അസിസ്റ്റന്റ്- നാല്- 10
യോഗ്യത: ഫിസിക്സ്, കെമിസ്ട്രി/ഇൻഡസ്ട്രിയൽ കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയോടെ ബിഎസ്സി. ഒരു വർഷം മുൻപരിചയം.
ജൂണിയർ എൻജിനിയറിംഗ് അസിസ്റ്റന്റ്-നാല് (ഫയർ ആൻഡ് സേഫ്റ്റി)- മൂന്ന്.
യോഗ്യത: പത്താംക്ലാസ്, നാഗ്പുർ എൻഎഫ്എസ്സിയിൽനിന്ന് സബ് ഓഫീസേഴ്സ് കോഴ്സ് അല്ലെങ്കിൽ തത്തുല്യം. ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് വേണം. ഉയരം 165 സെമീ. ഭാരം 50 കിലോഗ്രാം, നെഞ്ചളവ് സാധാരണ നിലിയിൽ 81 സെമീ. അഞ്ചു സെമീ വികാസം.
ജൂണിയർ മെറ്റീരിയൽസ് അസിസ്റ്റന്റ് നാല്/ജൂണിയർ ടെക്നിക്കൽ അസിസ്റ്റന്റ് നാല്- ഒന്പത്
യോഗ്യത: മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇൻസ്ട്രുമെന്റഷേൻ എൻജിനിയറിംഗിൽ ഡിപ്ലോമ. നാലു വർഷം മുൻപരിചയം.
ജൂണിയർ നഴ്സിംഗ് അസിസ്റ്റന്റ് നാല്- ഒന്ന്
യോഗ്യത: നാലു വർഷത്തെ ബിഎസ്സി (നഴ്സിംഗ്) അല്ലെങ്കിൽ നഴ്സിംഗ് ആൻഡ് മിഡ്വൈഫറി/ഗൈനക്കോളജി ആൻഡ് ഒബ്സ്ട്രിക്സിൽ ത്രിവത്സര ഡിപ്ലോമ. ഒരു വർഷം മുൻപരിചയം.
പ്രായം: 2018 ഫെബ്രുവരി 28 ന് 18 നും 26നും ഇടയിൽ. സംവരണവിഭാഗക്കാർക്ക് ചട്ടപ്രകാരം ഇളവുകൾ ലഭിക്കും.
ശന്പളം: 11,900- 32,000 രൂപ.
അപേക്ഷാ ഫീസ്: ജനറൽ, ഒബിസി വിഭാഗക്കാർ 150 രൂപ
അപേക്ഷിക്കേണ്ട വിധം: www.iocl.com എന്ന വെബ്സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയായാൽ അപേക്ഷയുടെ പ്രിന്റൗട്ട്, ഫോട്ടോ, അനുബന്ധ രേഖകളുടെ പകർപ്പ് എന്നിവ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ ബന്ധപ്പെട്ട യൂണിറ്റിലേക്ക് അയയ്ക്കണം.
ഓൺലൈൻ രജിസ്ട്രേഷനുള്ള അവസാന തീയതി മാർച്ച് 10.
കൂടുതൽ വിവരങ്ങൾക്ക് www.iocl.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.