എയിംസ് ഭുവനേശ്വറില്‍ 193 റെസിഡന്‍റ്ഒഴിവുകൾ
ഭുവനേശ്വറിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിട്ട്യൂറ്റ് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് സീനിയര്‍ റെസിഡന്‍റ് തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. പ്രീ ക്ലിനിക്കല്‍, പാര-ക്ലിനിക്കല്‍, ക്ലിനിക്കല്‍ ഡിപ്പാര്‍ട്ട്മെന്‍റ്
കളിലായി 193 ഒഴിവുകളാണ്ഉള്ളത്. 3 വര്‍ഷത്തേക്കായിരിക്കും നിയമനം
പരസ്യ വിജ്ഞാപന നമ്പര്‍: AIIMS/BBS/Dean/SR/49-A/8279
ഒഴിവുകള്‍ ഡിപ്പാര്‍ട്ട്മെന്‍റ് തിരിച്ച്- അനസ്തേഷ്യോളജി-15, ബേൺസ് & പ്ലാസ്റ്റിക് സര്‍ജറി-8, കാര്‍ഡിയോളജി-6, എന്‍ഡോക്രിനോളജി-7, ഗാസ്ട്രോഎന്‍ററോളജി-6, ജനറല്‍ മെഡിസിന്‍-19, ജനറല്‍ സര്‍ജറി-18, മെഡിക്കല്‍ ഓങ്കോളജി/ഹേമറ്റോളജി-14, നിയോനാറ്റോളജി/പീഡിയാട്രിക്സ്-9, ന്യൂറോളജി-7, ന്യൂറോ സര്‍ജറി-10, ന്യൂക്ലിയര്‍മെഡിസിന്‍-6, ഒ.ബി.ജി-1, ഒഫ്താല്‍മോളജി-1, ഓര്‍ത്തോപീഡിക്സ്-6, പീഡിയാട്രിക് സര്‍ജറി-12,
പി.എം.ആര്‍-3, പൾമണറി മെഡിസിന്‍-1, റേഡിയോ ഡയഗ് നോസിസ്-10, സര്‍ജിക്കല്‍ ഗാസ്ട്രോ എന്‍ററോളജി-5, സര്‍ജിക്കല്‍ ഓങ്കോളജി-12, ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍-2, യൂറോളജി-7, ബയോ കെമിസ്ട്രി-3, മൈക്രോ ബയോളജി-3, പാതോളജി & ലാബ് മെഡിസിന്‍-2
യോഗ്യത: അനുബന്ധ മേഖലയില്‍ പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ ഡിഗ്രി.
2018 ജനുവരിയില്‍ കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്കും അപേക്ഷിക്കാം.അഭിമുഖ സമയത്ത് സര്‍ട്ടിഫിക്കിറ്റുകള്‍ ഹാജരാക്കിയാൽ മതി.
പീഡിയാട്രിക്സില്‍ എം.ഡി ഉള്ളവര്‍ക്ക് കാര്‍ഡിയോളജി, ന്യൂറോളജി, ഗാസ്ട്രോ എന്‍ററോളജി, എന്‍ഡോക്രിനോളജി, മെഡിക്കല്‍ ഓങ്കോളജി വിഭാഗങ്ങളിലേക്കും അപേക്ഷിക്കാം. അഭിമുഖത്തിന്‍റെയും എഴുത്ത് പരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
അപേക്ഷാ ഫീസ്: ജനറല്‍, ഒ.ബി.സി വിഭാഗക്കാര്‍ക്ക് 1000 രൂപയും എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 500 രൂപയും. നാഷണല്‍ ഫണ്ട് ട്രാന്‍സ്ഫര്‍ മുഖേന ആണ് ഫീസ് അടക്കേണ്ടത്.
അപേക്ഷിക്കേണ്ട വിധം: www.aiimsbhuvaneswar.edu.in എന്ന സൈറ്റിലൂടെ ഓണ്‍ലൈന്‍ ആയിട്ടാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 15