ഇന്ത്യൻ ബാങ്കിൽ ഓഫീസർ : 148 ഒഴിവുകൾ

സ്പെഷലിസ്റ്റ് ഓഫീസർമാരുടെ 148 ഒഴിവുകളിലേക്ക് ഇന്ത്യൻ ബാങ്ക് അപേക്ഷ ക്ഷണിച്ചു.
സ്കെയിൽ 1 (41 ഒഴിവ്), സ്കെയിൽ 3 (46), സ്കെയിൽ 2 (33), സ്കെയിൽ 4 (26) എന്നീ കേഡറുകളിലാണ് നിയമനം.
ജോലിപരിചയമുള്ളവർക്കാണ് അവസരം.
എആർഐ വെർട്ടിക്കൽ (30 ഒഴിവ്), റിലേഷൻഷിപ് മാനേജർ എംഎസ്എംഇ (25), ക്രെഡിറ്റ് (20), ഐടി (15), റിസ്ക് മാനേജ്മെന്റ് (13), സെക്യൂരിറ്റി ഓഫീസർ (11), ട്രഷറി ഡീലർ (11), ഫോറെക്സ് ഓഫീസർ (10), ഇൻഫർമേഷൻ സെക്യൂരിറ്റി (7), ഡിജിറ്റൽ മാർക്കറ്റിംഗ് (4) വിഭാങ്ങളിലായാണ് ഒഴിവുകൾ.
ഓണ്‍ലൈൻ ആയി ഏപ്രിൽ 2 വരെ അപേക്ഷ സമർപ്പിക്കാം.
രജിസ്ട്രേഷൻ സംബന്ധിച്ച വിശദവിവരങ്ങൾ www.indianbank.in എന്ന വെബ്സൈറ്റിൽ ലഭിക്കും.