ഖരഗ് പൂർ ഐഐടിയിൽ 70 ഒഴിവുകൾ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ( ഖരഗ് പൂർ ) വിവിധ അനധ്യാപക തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ആകെ 70 ഒഴിവുകളാണുള്ളത്.
ജൂണിയർ എക്സിക്യൂട്ടീവ്- 34
യോഗ്യത: ബിരുദം. മൂന്നുവർഷം പ്രവൃത്തിപരിചയം. കംപ്യൂട്ടർ പരിജ്ഞാനം.
പ്രായപരിധി 30 വയസ്.
ജൂണിയർ അക്കൗണ്ട്സ് ഓഫീസർ- മൂന്ന്.
യോഗ്യത: കൊമേഴ്സിൽ ബിരുദം. അല്ലെങ്കിൽ ബിബിഎ (ഫിനാൻസ്) അല്ലെങ്കിൽ എംബിഎ (ഫിനാൻസ്), മൂന്നു വർഷം പ്രവൃത്തിപരിചയം. കംപ്യൂട്ടർ പരിജ്ഞാനം.
പ്രായപരിധി 30 വയസ്.
ജൂണിയർ എൻജിനിയർ (സിവിൽ): ഏഴ്.
യോഗ്യത: സിവിൽ ട്രേഡിൽ എൻജിനിയറിംഗ് ബിരുദവും രണ്ടു വർഷം പ്രവൃത്തിപരിചയവും. അല്ലെങ്കിൽ സിവിൽ എൻജിനിയറിംഗ് ഡിപ്ലോമയും മൂന്നു വർഷം പ്രവൃത്തിപരിചയവും. കംപ്യൂട്ടർ പരിജ്ഞാനം.
പ്രായപരിധി 30 വയസ്.
സീനിയർ ലൈബ്രറി ഇൻഫർമേഷൻ- അസിസ്റ്റന്റ്- മൂന്ന്
യോഗ്യത: ലൈബ്രറി സയൻസ്/ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് അല്ലെങ്കിൽ തത്തുല്യ വിഷയത്തിൽ ബിരുദവും മൂന്നുവർഷം പ്രവൃത്തിപരിചയവും. കംപ്യൂട്ടർ ആപ്ലിക്കേഷനിൽ സർട്ടിഫിക്കറ്റ് അഭിലഷണീയം.
പ്രായപരിധി: 30 വയസ്.
ഫിസിക്കൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ- നാല്
യോഗ്യത: ഫിസിക്കൽ എഡ്യൂക്കേഷനിൽ ബിരുദവും മൂന്നു വർഷം പ്രവൃത്തിപരിചയവും.
പ്രായപരിധി 30 വയസ്.
സ്റ്റാഫ് നഴ്സ്- ഒന്പത്
യോഗ്യത: ഇന്റർമീഡിയറ്റ് അല്ലെങ്കിൽ സീനിയർ / ഹയർ സെക്കൻഡരി അല്ലെങ്കിൽ തത്തുല്യ യോഗ്യതയും ജനറൽ നഴ്സിംഗ് ആൻഡ് മിഡ്വൈഫറിയിൽ നഴ്സിംഗ് കൗൺസിലിന്റെ ത്രിവത്സര കോഴ്സ് വിജയവും.
മൂന്നുവർഷം പ്രവൃത്തിപരിചയം. നഴ്സിംഗിൽ ബിരുദമുള്ളവർക്ക് പ്രവൃത്തിപരിചയത്തിൽ ഇളവ് ലഭിക്കും. പ്രായപരിധി 30 വയസ്.
അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ ഗ്രേഡ് രണ്ട്: മൂന്ന്.
യോഗ്യത: ബിരുദവും മൂന്നു വർഷം പ്രവൃത്തിപരിചയവും. ലൈറ്റ് മോട്ടർ വെഹിക്കിൾ/മോട്ടോർ സൈക്കിൾ, ഫയർ ആംസ് എന്നിവ കൈകാര്യം ചെയ്യാൻ അറിയണം.
പ്രായപരിധി 30 വയസ്.
ഡ്രൈവർ ഗ്രേഡ് രണ്ട്- രണ്ട്.
യോഗ്യത: സെക്കൻഡറി സ്കൂൾ വിജയം. ലൈറ്റ്, ഹെവി വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസ്, മൂന്നു വർഷം പ്രവൃത്തിപരിചയം. അല്ലെങ്കിൽ സെക്കൻഡറി സ്കൂൾ വിജയം, ഓട്ടോമൊബൈൽ അല്ലെങ്കിൽ തത്തുല്യ വിഷയത്തിൽ ഐടിഐ ലൈറ്റ്, ഹെവി വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസ്, രണ്ടു വർഷം പ്രവൃത്തിപരിചയം.
പ്രായം: 18 നും 25നും ഇടയിൽ.
സെക്യൂരിറ്റി ഇൻസ്പെക്ടർ
യോഗ്യത: സീനിയർ/ഹയർ സെക്കൻഡറി വിജയം. മൂന്നുവർഷം പ്രവൃത്തിപരിചയം. മികച്ച ശാരീരികക്ഷമത. പ്രായം 18നും 25നും ഇടയിൽ.
www.iitkqp.ac.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം.
ഉയർന്നപ്രായപരിധിയിൽ സംവരണ വിഭാഗക്കാർക്ക് ചട്ടപ്രകാരം ഇളവ് ലഭിക്കും.
ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് Assistant Registrar (E-III), Indian Institute of Technology Kharagpur- 721302, West Bengal, India എന്ന വിലാസത്തിൽ അയക്കണം .
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 14. ഹാർഡ്കോപ്പി സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 28.
വിശദവിവരങ്ങൾ www.iitkqp.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.