ഐ ഐ എച്ച് ടി യില്‍ പരിശീലകര്‍
കണ്ണൂര്‍ ഐ ഐ എച്ച് ടി നടപ്പിലാക്കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ സമര്‍ത്ത് സ്‌കീമില്‍ കൈത്തറി, ടെക്‌സ്റ്റൈല്‍, ഗാര്‍മെന്റ് മേഖലയിലുള്ള വിവിധ കോഴ്‌സുകള്‍ക്ക് പരിശീലനം നല്‍കുന്നതിനായി മാസ്റ്റര്‍ ട്രെയിനര്‍മാരെയും ട്രെയിനിംഗ് അസിസ്റ്റന്റുമാരെയും നിയമിക്കുന്നു.
കൈത്തറി, ടൈക്‌സ്റ്റൈല്‍ മേഖലയിലുള്ള മാസ്റ്റര്‍ ട്രെയിനര്‍ തസ്തികകള്‍ക്ക് ടെക്‌സ്റ്റൈല്‍സ് ടെക്‌നൊളജി, വീവിംഗ് ടെക്‌നോളജി, ഹാന്റ്‌ലൂം ടെക്‌നോളജി, ടെക്‌സ്റ്റൈല്‍സ് പ്രോസസിംഗ് എന്നിവയില്‍ ബിരുദമോ മൂന്ന് വര്‍ഷ ഡിപ്ലോമയോ ആണ് യോഗ്യത.
ഗാര്‍മെന്റ് വിഭാഗത്തിലുള്ള പരിശീലകര്‍ക്ക് ഗാര്‍മെന്റ് മാനുഫാക്ചറിംഗ് ടെക്‌നോളജി, ഫാഷന്‍ ഡിസൈന്‍, ഫാഷന്‍ അപ്പാരല്‍ എഞ്ചിനീയറിംഗ് എന്നിവയില്‍ ബിരുദമോ മൂന്ന് വര്‍ഷ ഡിപ്ലോമയോ ആണ് യോഗ്യത.
ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം. മലയാള ഭാഷയില്‍ ആശയ വിനിമയം നടത്തുവാനുള്ള കഴിവ് ഉണ്ടായിരിക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ രണ്ട് മാസത്തിനുള്ളില്‍ ടെക്‌സ്റ്റൈല്‍ കമ്മിറ്റി നടത്തുന്ന ടി ഒ ടി പരിശീലനം(ട്രെയിനിംഗ് ടു ട്രെയിനീസ്) പൂര്‍ത്തിയാക്കേണ്ടതാണ്.
ട്രെയിനിംഗ് അസിസ്റ്റന്റ് തസ്തികക്ക് പത്താം ക്ലാസ് പാസായിരിക്കണം. കൂടാതെ അതാത് കോഴ്‌സുകള്‍ക്കനുസരിച്ച് ബന്ധപ്പെട്ട മേഖലയില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും പരിശീലനം നല്‍കാനുള്ള സാങ്കേതിക വൈദഗ്ധ്യവും ഉണ്ടായിരിക്കണം.
വിശദമായ ബയോഡാറ്റ, വിദ്യാഭ്യാസട യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം ജൂലൈ 30 ന് 11 മണിക്ക് തോട്ടടയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജിയില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.