ഐ എച്ച് ആര്‍ ഡി യില്‍ സ്‌പോട്ട് അഡ്മിഷന്‍

കണ്ണൂർ : ഐ എച്ച് ആര്‍ ഡി യുടെ കീഴില്‍ പട്ടുവം കയ്യംതടത്തില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ്, ബി കോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ വിഷയങ്ങളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും.
താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 17 ന് കോളേജ് ഓഫീസില്‍ ഹാജരാകണം.
ഫോണ്‍: 0460 2206050, 8547005048.