ഇഗ്നോയില് എംബിഎ, ബിഎഡ്: നവംബർ 15 വരെ അപേക്ഷിക്കാം
ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ജനുവരിയിൽ ആരംഭിക്കുന്ന ബിഎഡ് , എംബിഎ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷകൾക്ക് അപേക്ഷ ക്ഷണിച്ചു.
എംബിഎ, ഡിപ്ലോമ ഇൻ മാനേജ്മെന്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മാനേജ്മെന്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഫിനാൻഷൽ മാനേജ്മെന്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഓപ്പറേഷൻസ് മാനേജ്മെന്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മാർക്കറ്റിംഗ് മാനേജ്മെന്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഫിനാൻഷൽ മാർക്കറ്റ് പ്രാക്ടീസ് എന്നീ പ്രോഗ്രാമുകളിലേക്കുള്ള അഡ്മിഷനാണ് ഓപ്പണ്മാറ്റ് നടത്തുന്നത്.
50 ശതമാനം മാർക്കോടെ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം.
സംവരണ വിഭാഗങ്ങൾക്കും മാനേജീരിയർ, സൂപ്പർവൈസറി കാറ്റഗറി തസ്തികകളിൽ പ്രവൃത്തി പരിചയമുള്ളവർക്കും 45 ശതമാനം മാർക്കു മതി.പ്രഫഷണൽ ബിരുദം ഉള്ളവർക്കും അപേക്ഷിക്കാം.
പ്രവേശനപരീക്ഷ എഴുതാതെ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, ഫിനാൻഷൽ മാനേജ്മെന്റ്, ഓപ്പറേഷൻസ് മാനേജ്മെന്റ്, മാർക്കറ്റിംഗ് മാനേജ്മെന്റ്, ഫിനാൻഷൽ മാർക്കറ്റിംഗ് പ്രാക്ടീസ് എന്നീ വിഷയങ്ങളിൽ സ്പെഷലൈസേഷൻ പിജി ഡിപ്ലോമയ്ക്ക് അപേക്ഷിക്കാവുന്നതാണ്.
പോസ്റ്റ് ഗ്രാജ്വേറ്റ് സ്പെഷലൈസേഷൻ ഡിപ്ലോമ പൂർത്തിയാക്കുന്നവർക്ക് ഓപ്പൺ മാറ്റ് എൻട്രൻസ് എഴുതി പൂർത്തിയാക്കിയ കോഴ്സുകളുടെ ക്രെഡിറ്റ് ട്രാൻസ്ഫർ ചെയ്തുകൊണ്ട് എബിഎക്കു ചേരാം.
റിസർവേഷൻ വിഭാഗക്കാർക്ക് കേന്ദ്ര ഗവൺമെന്റ് അനുശാസിക്കുന്ന അഞ്ചു ശതമാനം മാർക്കിളവിന് അർഹതയുണ്ട് .
50 ശതമാനം മാർക്കോടെ ബിരുദമോ ബിരുദാനന്തര ബിരുദമോ അല്ലെങ്കിൽ 55 ശതമാനം മാർക്കോടെ ടെക്നിക്കൽ ബിരുദമുള്ള എലിമെന്ററി അധ്യാപകർക്കും അംഗീകൃത റെഗുലർ ട്രെയിനിംഗ് പ്രോഗ്രാമുകൾ കഴിഞ്ഞവർക്കും ബിഎഡ് പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാം.
അപേക്ഷകൾ താഴെ ചേർത്തിരിക്കുന്ന ലിങ്ക് മുഖേന സമർപ്പിക്കാവുന്നതാണ് .
ബിഎഡ്: https://onlineadmission.ignou.ac.in/entrancebed
എംബിഎ: https://onlineadmission.ignou.ac.in/entranceopenmat
അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 15 .
പ്രവേശന പരീക്ഷ ഡിസംബർ 15ന്.
കൂടുതൽ വിവരങ്ങൾക്ക്: www.ignou.ac.in
വിലാസം. ഇഗ്നോ മേഖലാ കേന്ദ്രം, രാജധാനി കോംപ്ലക്സ്, കിള്ളിപ്പാലം, കരമന പി. ഓ, തിരുവന്തപുരം , ഫോൺ : 0471 2344120, 9447044132.