ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉപരിപഠനം

Share:

ഭാ​ര​തീ​യ റി​സ​ർ​വ് ബാ​ങ്കി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഇ​ന്ദി​രാ​ഗാ​ന്ധി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഡ​വ​ല​പ്മെ​ന്‍റ് റി​സ​ർ​ച്ച് സാ​ന്പ​ത്തി​ക ശാ​സ്ത്ര​ത്തി​ൽ എം​എ​സ്‌​സി, എം​ഫി​ൽ, പി​എ​ച്ച്ഡി പ്രോ​ഗ്രാ​മു​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

എം​എ​സ്‌​സി: ര​ണ്ടു വ​ർ​ഷ​ത്തെ കോ​ഴ്സ് സാ​ന്പ​ത്തി​ക വി​ശ​ക​ല​ന​ത്തി​നും ദേ​ശീ​യ, അ​ന്ത​ർദേ​ശീ​യ സാ​ന്പ​ത്തി​ക ന​യ​രൂ​പീ​ക​ര​ണ വി​ഷ​യ​ത്തി​ലും ഊ​ന്ന​ൽ ന​ൽ​കു​ന്നു. ബി​എ, എം​എ​സ്‌​സി, ബി​കോം, ബി​സ്റ്റാ​റ്റ്, ബി​എ​സ്‌​സി(​ഫി​സി​ക്സ്,മാ​ത്ത​മാ​റ്റി​ക്സ്), ബി​ടെ​ക് കോ​ഴ്സു​ക​ൾ ഫ​സ്റ്റ് ക്ലാ​സി​ൽ പാ​സാ​യ​വ​ർ​ക്കും അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ത​ല​ത്തി​ൽ മാ​ത്ത​മാ​റ്റി​ക്സ് പ​ഠി​ച്ചി​രി​ക്ക​ണം. കോ​ഴ്സ് മി​ക​ച്ച രീ​തി​യി​ൽ പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് എം​ഫി​ലി​നും തു​ട​ർ​ന്നു പി​എ​ച്ച്ഡി പ്രോ​ഗ്രാ​മി​നും ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ അ​വ​സ​ര​മു​ണ്ട്. എം​ഫി​ൽ, പി​എ​ച്ച്ഡി പ്രോ​ഗ്രാ​മു​ക​ൾ​ക്കു ആദ്യ രണ്ടു വർഷം പ്രതിമാസം 25000 രൂപ സ്റ്റൈ​പ​ൻ​ഡ് ല​ഭി​ക്കും.

എം​ഫി​ൽ, പി​എ​ച്ച്ഡി:​ എം​എ ഇ​ക്ക​ണോ​മി​ക്സ്, എം​കോം, എം​സ്റ്റാ​റ്റ്, എം​എ​സ്‌​സി (ഫി​സി​ക്സ്,മാ​ത്ത​മാ​റ്റി​ക്സ്),ബി​ടെ​ക് കോ​ഴ്സു​ക​ൾ ഫ​സ്റ്റ് ക്ലാ​സി​ൽ പാ​സാ​യ​വ​ർ​ക്കും അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം.

എ​ഴു​ത്തു പ​രീ​ക്ഷ​യു​ടേ​യും ഇ​ന്‍റർ​വ്യു​വിന്‍റേയും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ഡ്മി​ഷ​ൻ. ജ​ന​റ​ൽ ആ​പ്റ്റി​റ്റ്യൂ​ഡ്, അ​ന​ലി​റ്റി​ക്ക​ൽ എ​ബി​ലി​റ്റി, മാ​ത്ത​മാ​റ്റി​ക്ക​ൽ സ്കി​ൽ എ​ന്നീ ഖേ​ല​ക​ളി​ൽനി​ന്നും ചോ​ദ്യ​ങ്ങ​ളു​ണ്ടാ​കും. കൂ​ടാ​തെ ഇ​ക്ക​ണോ​മി​ക്സ് അ​ല്ല​ങ്കി​ൽ മാ​ത്ത​മാ​റ്റി​ക്സ് ഉ​ൾ​പ്പെ​ട്ട ഒ​രു സെ​ക്ഷ​നും ഉ​ണ്ടാ​കും. എ​ഴു​ത്തു പ​രീ​ക്ഷ​യ്ക്ക് തി​രു​വ​ന​ന്ത​പു​രം ഒ​രു കേ​ന്ദ്ര​മാ​ണ്. ഏ​പ്രി​ൽ 22 നാ​ണ് ഏ​ഴു​ത്തു പ​രീ​ക്ഷ.

ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.
അ​പേ​ക്ഷാ ഫീ​സ് 500 രൂ​പ. ഏപ്രിൽ ആറിന​കം അ​പേ​ക്ഷി​ക്ക​ണം.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: വെ​ബ്സൈ​റ്റ്: www.igidr.ac.in

Share: