ഇന്ത്യൻ ഇക്കണോമിക്സ് സർവീസസ് പരീക്ഷ; അപേക്ഷ ക്ഷണിച്ചു
ഇന്ത്യൻ ഇക്കണോമിക്സ് സര്‍വീസ് (ഐഇഎസ്) പൊതുപരീക്ഷയ്ക്ക് യൂണിയൻ പബ്ളിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. പരീക്ഷ 2020 ഒക്ടോബർ 16ന് നടക്കും. ധനമന്ത്രാലയത്തിലെ സാന്പത്തിക കാര്യലായത്തിൽ ജൂണിയർ ടൈം സ്കെയിൽ ഇക്കണോമിക്സ് ഓഫീസർ ആയാണ് നിയമനം.
ഒഴിവുകൾ – 15
യോഗ്യത: ഇക്കണോമിക്സ്/ അപ്ലൈഡ് ഇക്കണോമിക്സ്/ ബിസിനസ് ഇക്കണോമിക്സ്/ ഇക്കണോമെട്രിക്സ് എന്നിവയില്‍ ബിരുദാനന്തര ബിരുദം.
പ്രായം: 20 -30 (01.07.2020 അടിസ്ഥാനമാക്കി).
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
അപേക്ഷാ ഫീസ്: 200 രൂപ.
എസ്ബിഐ ബ്രാഞ്ചുകള്‍ മുഖേന ഫീസടയ്ക്കാം.
അപേക്ഷിക്കേണ്ട വിധം: www.upsconline.nic.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ ഒന്ന്.
കൂടുതൽ വിവരങ്ങൾ www.upsconline.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും.